Latest NewsNewsIndia

‘അലോപ്പതി മണ്ടന്‍ ശാസ്ത്രമാണ്’; മെഡിക്കല്‍ അസോസിയേഷനോട് 25 ചോദ്യങ്ങളുമായി രാംദേവ്

അലോപ്പതി ശക്തവും സര്‍വഗുണ സമ്പന്നവുമാണെങ്കില്‍ അലോപ്പതി ഡോക്ടര്‍മാര്‍ രോഗികളാകരുതെന്നും പതഞ്ജലി സ്ഥാപകന്‍ പറയുന്നു.

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് ചോദ്യങ്ങളുമായി ബാബ രാംദേവ് രംഗത്ത്. അലോപ്പതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമുള്ള പ്രസ്താവന പിന്‍വലിച്ച രാംദേവാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് 25 ചോദ്യങ്ങൾ ഉന്നയിച്ചത്. രക്തസമ്മര്‍ദം, ടൈപ്പ് 1 – 2 പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് അലോപ്പതി ശാശ്വത ആശ്വാസം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നീ തുടങ്ങിയ 25 ചോദ്യങ്ങളാണ് രാംദേവ് ആവർത്തിച്ചത്. അതേസമയം പൊതുജനങ്ങളെ ചികിത്സയില്‍നിന്ന് അകറ്റുന്ന രാംദേവിനെ തുറങ്കിലടക്കണമെന്ന് ഐ‌.എം‌.എ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്, കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ അടക്കം തള്ളിപ്പറഞ്ഞതോടെയാണ് വിവാദ പ്രസ്താവന പിന്‍വലിക്കാന്‍ രാംദേവ് നിര്‍ബന്ധിതനായത്. ഇതിനുപിന്നാലെയാണ് ഐ‌.എം‌.എയോട് ചോദ്യങ്ങളുമായി രാംദേവ് രംഗത്തെത്തിയിരിക്കുന്നത്.

Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ

“നിങ്ങള്‍ ടിബിക്കും ചിക്കന്‍ പോക്സിനും മരുന്ന് കണ്ടെത്തിയ പോലെ കരള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സയും നോക്കുക. അലോപ്പതിക്ക് ഇപ്പോള്‍ 200 വയസ്സ് തികഞ്ഞതാണല്ലോ” -ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് (ഐ‌.എം‌.എ.) ചോദിച്ചു. തൈറോയ്ഡ്, ആര്‍ത്രൈറ്റിസ്, വന്‍കുടല്‍ പുണ്ണ്, ആസ്ത്മ എന്നിവയ്ക്ക് ഫാര്‍മ വ്യവസായത്തില്‍ സ്ഥിരമായ ചികിത്സ ഉണ്ടോ?, ഫാറ്റി ലിവറിനും ലിവര്‍ സിറോസിസിനും അലോപ്പതിയില്‍ മരുന്നുണ്ടോ? -രാംദേവ് ചോദിക്കുന്നു. ഹൃദയസ്തംഭനത്തിന് ഫാര്‍മ വ്യവസായത്തില്‍ ശസ്ത്രക്രിയ അല്ലാതെ എന്താണ് ചികിത്സ?, കൊളസ്ട്രോളിന് എന്ത് ചികിത്സയാണ് ഉള്ളത്‍?, മൈഗ്രെയ്നിനോ?, മലബന്ധം, ഓര്‍മ്മക്കുറവ് എന്നിവക്ക് പാര്‍ശ്വഫലങ്ങളില്ലാതെ ചികിത്സ ഉണ്ടോ? വന്ധ്യതക്കെതിരെയും ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാനും അലോപ്പതിയില്‍ ചികിത്സയുണ്ടോ എന്നും ചോദ്യമായി കത്തിലുണ്ട്. അലോപ്പതി ശക്തവും സര്‍വഗുണ സമ്പന്നവുമാണെങ്കില്‍ അലോപ്പതി ഡോക്ടര്‍മാര്‍ രോഗികളാകരുതെന്നും പതഞ്ജലി സ്ഥാപകന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button