Latest NewsKeralaNews

വടക്കാഞ്ചേരി സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

തൃശൂർ: തൃശൂരിൽ സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. വടക്കാഞ്ചേരി സർക്കാർ സ്‌കൂൾ പരിസരത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് സ്‌കൂൾ വളപ്പിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്.

Read Also: നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം, ഇത് ഒരു നാടിൻ്റെ പോരാട്ടമാണ് ; കെ.കെ.ശൈലജ

സ്‌കൂളിനടുത്ത് താമസിക്കുന്ന വിദ്യാർഥിനിയാണ് ചെടി തിരിച്ചറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടർന്ന് എക്‌സൈസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു. ഉപേക്ഷിച്ച കഞ്ചാവിൽ നിന്ന് മഴയത്ത് ചെടി വളർന്നതാകാമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ മലപ്പുറത്തെ സ്‌കൂളിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. തിരൂരിലെ കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് സ്‌കൂൾ മുറ്റത്തുണ്ടായിരുന്നത്.
സ്‌കൂളിൽ കഞ്ചാവ് ചെടിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also: പ്രഫുല്‍ പട്ടേലിന്‍റെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു ; ലക്ഷദ്വീപില്‍ അറസ്റ്റിലായവരിൽ വിദ്യാര്‍ത്ഥികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button