KeralaLatest NewsNews

സ്പീക്കർ തിരഞ്ഞെടുപ്പിലും പോരാട്ടവീര്യം കുറയുന്നില്ല ; രാജേഷും പി.​സി. വി​ഷ്ണു​നാ​ഥും ഇന്ന് നേർക്കുനേർ

തി​രു​വ​ന​ന്ത​പു​രം: ചരിത്ര ഭൂരിപക്ഷത്തിൽ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭ സമ്മേളനതിന് ശേഷം ഇന്ന് പതിനഞ്ചാം നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കും. എ​ല്‍​ഡി​എ​ഫ് നേ​ര​ത്തെ എം.​ബി. രാ​ജേ​ഷി​നെ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി പി.​സി. വി​ഷ്ണു​നാ​ഥ് മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വാശിയുടെയും വീറോടെയുമാണ് ഇരുമുന്നണികളും ഇതിനെ നോക്കിക്കാണുന്നത്.

Also Read:വെള്ളായണിയെ അവഗണിക്കുന്നു, മന്ത്രി ശിവൻകുട്ടി തിരിഞ്ഞുനോക്കുന്നില്ല; നശിച്ച കൃഷിയിടം സന്ദർശിച്ച് എസ് സുരേഷ്

രാവിലെ ഒന്‍പത് മണിയോടെ കൂടി തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു. ഭ​ര​ണ​മു​ന്ന​ണി​ക്ക് സ​ഭ​യി​ല്‍ 99 അം​ഗ​ങ്ങ​ളു​ള്ളതിനാല്‍ സ്പീ​ക്ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടുണ്ടാകില്ല.​ യുഡി​എ​ഫ് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ​ക​പ​ക്ഷീ​യ​മാ​യി സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button