Latest NewsKeralaNattuvarthaNews

വെള്ളായണിയെ അവഗണിക്കുന്നു, മന്ത്രി ശിവൻകുട്ടി തിരിഞ്ഞുനോക്കുന്നില്ല; നശിച്ച കൃഷിയിടം സന്ദർശിച്ച് എസ് സുരേഷ്

നേമം: കനത്ത മഴയിൽ നശിച്ച വെള്ളായണിയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് ബിജെപി നേതാവ് എസ് സുരേഷ്. നേമം മണ്ഡലത്തിലും കല്ലിയൂർ പഞ്ചായത്തിലുമായി കിടക്കുന്ന നൂറോളം ഹെക്ടർ കൃഷിഭൂമിയെ ദുരുതത്തിൽ നിന്നും രക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് എസ് സുരേഷ് വ്യക്തമാക്കുന്നു. കൊടിയ പ്രകൃതി ദുരന്തത്തിനിരയായിരിക്കുന്ന വെള്ളായണിയിലെ കർഷകർ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ധർമ്മസങ്കടം അറിയിച്ചതായി സുരേഷ് പറയുന്നു. നൂറുകണക്കിന് കർഷക കുടുംബങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും നേമം എം എൽ എ കൂടിയായ മന്ത്രി ശിവൻകുട്ടിയോ ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് മന്ത്രിമാരോ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വെള്ളായണി കൃഷി നാശം: നഷ്ടപരിഹാരം നൽകുക……
നേമം മണ്ഡലത്തിലും കല്ലിയൂർ പഞ്ചായത്തിലുമായി കിടക്കുന്ന നൂറോളം ഹെക്ടർ കൃഷിഭൂമി കൊടിയ പ്രകൃതി ദുരന്തത്തിലാണ്. വെള്ളായണിക്കായലിനോട് ചേർന്ന് കിടക്കുന്ന മാങ്കിളിക്കരി, പണ്ടാരക്കരി . കാഞ്ഞിരത്തടി . പുഞ്ചക്കരി തുടങ്ങിയ പാടശേഖരങ്ങളാണ് വെള്ളത്തിലായത്. ഹെക്ടർ കണക്കിന് പാടങ്ങളിലെ വാഴ , നെല്ല്, പച്ചക്കറി എന്നിവ അഴുകി നശിച്ചിരിക്കുന്നത്. വെള്ളായണിക്കായലിലെ . പായലും കുളവാഴയും മാറ്റുന്നതിലുണ്ടായ വീഴ്ചയും, വെള്ളായണി പാടശേഖരങ്ങളിലെ ജലവിതാനം നിയന്ത്രിക്കുന്ന കന്നുകാലി ചാലിന്റെ നീരൊഴുക്ക് ശക്തിപ്പെടുത്താനും സർക്കാർ തയ്യാറാക്കുന്നില്ല. പള്ളിച്ചൽ തോടിന്റെ ഇരുകരകളും ഇടിഞ്ഞു മറിഞ്ഞതും വെള്ള കെട്ടിന് കാരണമാണ്.

നൂറുകണക്കിന് കർഷക കുടുംബങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും നേമം MLA കൂടിയായ മന്ത്രി ശിവൻകുട്ടിയോ ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് മന്ത്രിമാരോ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ പോലും തയ്യാറായില്ല. വെള്ളപൊക്കത്തിന് പരിഹാരം കാണാനും ന്യായമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണം. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി, വി ലതാകുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമോദ്.ശിവപ്രസാദ്, ബിജു , ശ്യം വെള്ളായണി, വിജീഷ് വിജയൻ, ശൈലൻ പാലപ്പൂര്, ഷൈജിത് തുടങ്ങി BJP നേതാക്കളോടൊപ്പം കൃഷിനാശം സംഭവിച്ച സ്ഥലം സന്ദർശിച്ചു. ദുരിതത്തിലകപ്പെട്ട കർഷകർ അവർക്ക് സംഭവിച്ച ലക്ഷങ്ങളുടെ നഷ്ടം ഞങ്ങളെ ബോധ്യപ്പെടുത്തി…. മന്ത്രിമാർ ഇതുവരെ തിരിഞ്ഞ് നോക്കാത്തതിലുള്ള പ്രതിഷേധവും അവർ അറിയിച്ചു…..

shortlink

Related Articles

Post Your Comments

Related Articles


Back to top button