Latest NewsNewsHollywoodEntertainment

സൂപ്പര്‍ ഹീറോ ചിത്രം എറ്റേണല്‍സിന്റെ ട്രെയിലര്‍ എത്തി

നീണ്ട കാത്തിരിപ്പിനു ശേഷം സൂപ്പര്‍ ഹീറോ ചിത്രമായ എറ്റേണല്‍സിന്റെ ട്രെയിലര്‍ ആരാധകർക്ക് വേണ്ടി റിലീസ് ചെയ്തിരിക്കുന്നു. ആഞ്‍ജലീന ജോളി, ഡോൺ ലീ, സൽമ ഹായെക് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അവഞ്ചേഴ്‍സ എൻഡ് ഗെയിം അവസാനിച്ചിടത്തു നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഓസ്‍കര്‍ ജേതാവായ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

 

ഹോളിവുഡ് ചിത്രത്തിൽ ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ ഭാഗമാകുന്നുണ്ട്. നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. നോമാഡ്‍സ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരം നേടിയ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സിനിമയാകും എറ്റേണല്‍സ് എന്ന് തന്നെയാണ് ട്രെയിലര്‍ വ്യക്തമാകുന്നത്.

അവഞ്ചേഴ്സ് എന്ന ജനപ്രിയ സൂപ്പർ ഹീറോ സീരിസ് കഴിഞ്ഞ് എത്തുന്ന ചിത്രമാണ് ഇത്. സൂപ്പര്‍ ഹീറോകള്‍ വീണ്ടും വരുമ്പോള്‍ വൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷകൾ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button