COVID 19Latest NewsUAENewsGulf

12 വയസ്സിന്​ മുകളിലുള്ള കുട്ടികള്‍ക്ക്​ കോവിഡ് വാക്​സിനേഷന്‍ ഡ്രൈവുമായി സ്​കൂളുകള്‍

ദുബായ് : 12 വയസ്സിന്​ മുകളിലുള്ള കുട്ടികള്‍ക്ക്​ വാക്​സിനേഷന്‍ ഡ്രൈവുമായി യു.എ.ഇയിലെ സ്​കൂളുകള്‍. ചില സ്​കൂളുകള്‍ ഇതിന്​ ഹോട്ടലുകള്‍ ബുക്ക്​ ചെയ്​തു. ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച്‌​ വാക്​സിനേഷന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സ്​കൂളുകളുമുണ്ട്​. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണമായും വാക്​സിന്‍ നല്‍കിയ ശേഷം സ്​കൂളുകള്‍ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന വിശ്വാസത്തിലാണ്​ മാനേജ്​മെന്‍റുകള്‍.

Read Also : വാക്‌സിൻ ക്ഷാമത്തിന് പരിഹാരം ; കേന്ദ്രം അനുവദിച്ച കോവിഷീല്‍ഡ് വാക്‌സിൻ ഡോസുകൾ കേരളത്തിലെത്തി  

42,000 കുട്ടികളുള്ള ജെംസ്​ സ്​കൂള്‍ വാക്​സിനേഷനുള്ള ഒരുക്കത്തിലാണ്​. 8000 കുട്ടികള്‍ ഈ ആഴ്​ച തന്നെ വാക്​സിനെടുക്കും. 1800 കുട്ടികള്‍ വാക്​സിനെടുത്തുകഴിഞ്ഞു. 14700 അധ്യാപകരും ജീവനക്കാരും വാക്​സിനെടുത്തു. ഇതില്‍ 1600 പേരും പുതിയ അധ്യാപകരാണ്​. ഇവരും വാക്​സിനെടുക്കും. ഷാര്‍ജയിലെയും റാസല്‍ ഖൈമയിലെയും വിദ്യാഭ്യാസ അധികൃതരുമായി സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുന്നത്​.

ദുബൈയിലെ ഡല്‍ഹി പ്രൈവറ്റ്​ സ്​കൂളിലെ വാക്​സിനേഷന്‍ ഡ്രൈവ്​ 21ന്​ തുടങ്ങി. ദുബൈ ഗ്രാന്‍ഡ്​ ഹയാത്ത്​ ഹോട്ടലിലാണ്​ സൗകര്യമൊരുക്കിയിരിക്കുന്നത്​. 27 വരെ തുടരും. 2300 ​​കുട്ടികളാണ്​ ഇവിടെയുള്ളത്​. വാക്​സിനെടുക്കുന്നതോടെ കുട്ടികളെ സ്​കൂളിലേക്കയക്കാന്‍ രക്ഷിതാക്കള്‍ക്ക്​ ആത്​മവിശ്വാസം വര്‍ധിക്കുമെന്ന്​ മാനേജ്​മെന്‍റ്​ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button