Latest NewsIndia

പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; റിക്രൂട്ട്‌മെന്റുകൾ പുനഃപരിശോധിക്കാൻ നിർദ്ദേശം

ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.

കവരത്തി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുമ്പോഴും നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന്  പട്ടേല്‍. ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മറ്റു പ്രതിഷേധങ്ങൾ വൈകാതെ കെട്ടടങ്ങുമെന്നും അതേസമയം ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും പട്ടേല്‍ വിലയിരുത്തി.

അതേസമയം അലക്ഷദ്വീപിലെ റിക്രൂട്ട്‌മെന്റുകൾ പുനഃപരിശോധിക്കാനും അദ്ദേഹം സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നിലവിലുള്ള റിക്രൂട്ട്‌മെന്റ് കമ്മിറ്റിയിലെ അംഗങ്ങളെ കുറിച്ചും കാലാവധിയും അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നിര്‍ണയിച്ച്‌ കഴിവ് കുറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണം. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വകുപ്പുതല മേധാവികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button