Latest NewsNewsInternational

കോവിഡ് പരിശോധനാ ഫലം ഇനി ഒരു സെക്കന്‍ഡിനുള്ളില്‍; അതിവേഗ സംവിധാനവുമായി ഗവേഷകര്‍

ടെസ്റ്റ് ചെയ്യുന്ന ശ്രവം എത്തിക്കാനുള്ള ഒരു ചെറിയ മൈക്രോ ഫ്ലൂയിഡിക് ചാനലാണ് അതിന്റെ അറ്റത്ത്.

വാഷിംഗ്‌ടൺ: കോവിഡ് പരിശോധന ഫലത്തിനായി ഇനി കാത്തിരിക്കേണ്ട. പുത്തൻ സംവിധാനവുമായി ഗവേഷകര്‍. ഫ്ലോറിഡ സര്‍വകലാശാലയിലെയും തായ്‌വാനിലെ നാഷണല്‍ ചിയാവോ തുങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേർന്നാണ് ഇത്തരമൊരു പരിശോധന രീതി വികസിപ്പിച്ചെടുത്തത്. ഈ സംവിധാനത്തിലൂടെ ഒരു സെക്കന്‍ഡിനുള്ളില്‍ പരിശോധന ഫലം ലഭിക്കും. ‘വാക്വം സയന്‍സ് ആന്റ് ടെക്നോളജി,’ ജേണലില്‍ ഒരു പഠനത്തിലാണ് ഈ സംവിധാനത്തെക്കുറിച്ച്‌ പറയുന്നത്. ‘കോവിഡ് -19 പരിശോധന മന്ദഗതിയിലാവുന്നത് കാരണമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇതിന് കഴിയും,’ പഠനത്തില്‍ പങ്കാളിയായ, ഫ്ലോറിഡ സര്‍വകലാശാലയിലെ മിംഗാന്‍ സിയാന്‍ പറഞ്ഞു.

Read Also: സംരംഭകർക്ക് ആശ്വാസം; 100 ശതമാനം ഉടമസ്ഥാവകാശമുള്ള ലൈസന്‍സുകള്‍ അനുവദിച്ച് യുഎഇ

എന്നാൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കോവിഡ് -19 കണ്ടെത്തലിനായുള്ള സാധാരണ ആര്‍ടി-പിസിആര്‍ സാങ്കേതികതയിലെ വൈറല്‍ ആര്‍‌എന്‍‌എയുടെ പകര്‍പ്പുകള്‍ പോലുള്ളവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലക്ഷ്യമിടുന്ന ബയോ മാര്‍ക്കറിനായി സിഗ്നല്‍ വര്‍ധിപ്പിക്കണം. ഇത്തരത്തില്‍ സിഗ്നല്‍ ശക്തമാക്കുന്ന സാങ്കേതിക വിദ്യയാണ് പഠനത്തില്‍ ഉപയോഗിച്ചത്. അതേസമയം കമ്പോളത്തില്‍ ലഭ്യമായ ഗ്ലൂക്കോസ് ടെസ്റ്റ് സ്ട്രിപ്പുകള്‍ക്ക് സമാനമായ ഒരു ബയോസെന്‍സര്‍ സ്ട്രിപ്പ് ആണ് ഈ ടെസ്റ്റിന് ഉപയോഗിക്കുന്നത്. ടെസ്റ്റ് ചെയ്യുന്ന ശ്രവം എത്തിക്കാനുള്ള ഒരു ചെറിയ മൈക്രോ ഫ്ലൂയിഡിക് ചാനലാണ് അതിന്റെ അറ്റത്ത്. ‘മൈക്രോഫ്ലൂയിഡിക് ചാനലിനുള്ളില്‍ കുറച്ച്‌ ഇലക്‌ട്രോഡുകള്‍ ഈ ശ്രവത്തിലേക്ക് കടത്തിവിടും. ഒന്ന് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതാണ്, കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികള്‍ ഒരു രാസ പ്രക്രിയയിലൂടെ സ്വര്‍ണ്ണ ഉപരിതലത്തില്‍ പറ്റിപ്പിടിക്കും, ‘സിയാന്‍ പറയുന്നു.
സെന്‍സര്‍ സ്ട്രിപ്പുകള്‍ കണക്റ്റര്‍ വഴിസര്‍ക്യൂട്ട് ബോര്‍ഡിലേക്ക് ബന്ധിപ്പിച്ച നിലയിലാണുണ്ടാവുക. പരിശോധിക്കുമ്പോള്‍, കോവിഡ് ആന്റിബോഡിയുമായി ബന്ധിപ്പെട്ട സ്വര്‍ണ്ണ ഇലക്‌ട്രോഡിനും മറ്റൊരു ഇലക്‌ട്രോഡിനുമിടയില്‍ ഒരു ചെറിയ ഇലക്‌ട്രിക് ടെസ്റ്റ് സിഗ്നല്‍ അയയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button