COVID 19Latest NewsNews

കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ഘ്രാണ നാഡീകോശങ്ങളെ ബാധിക്കുന്ന രോഗപ്രതിരോധത്തിനെതിരായ ആക്രമണവും ഇതുമൂലം കോശങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമാണ് ഗന്ധം നഷ്ടമാകാന്‍ കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

നമ്മുടെ ശരീരത്തിലെ ഘ്രാണ നാഡീ കോശങ്ങളാണ് നമുക്ക് ഗന്ധത്തെ പ്രാപ്തമാക്കുന്നത്. കോവിഡ്19 ന് ശേഷം വൈറല്‍ അണുബാധയെയും ഗന്ധം പൂര്‍ണമായി വീണ്ടെടുക്കാത്ത ആളുകളെയും മികച്ച രീതിയില്‍ ചികിത്സിക്കുന്നതിന് പുതിയ കണ്ടെത്തലുകൾ നടത്തുന്നതിനായി ഗവേഷണ ഫലങ്ങള്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

ശരീരത്തിന് അനുഭവപ്പെടുന്ന അമിതമായ ക്ഷീണം, ശ്വാസതടസ്സം, മസ്തിഷ്‌ക മന്ദത തുടങ്ങിയ ദീര്‍ഘകാല കോവിഡ് 19 ലക്ഷണങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കും ഈ കണ്ടെത്തല്‍ വെളിച്ചം വീശുന്നു. ഇതടങ്ങുന്ന കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്യൂക്ക്, ഹാര്‍വാര്‍ഡ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ-സാന്‍ഡിയാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 24 ബയോപ്സികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചു, ഇതില്‍ കോവിഡ് -19 ന് ശേഷം ദീര്‍ഘകാല ഗന്ധം നഷ്ടപ്പെടുന്ന ഒമ്പത് രോഗികള്‍ ഉള്‍പ്പെടുന്നു.

സ്‌കൂളിനുള്ളിൽ ഭീമൻ പാമ്പ്: ഭയന്നു വിളിച്ച് കുട്ടികളും ടീച്ചർമാരും

ഘ്രാണ നാഡീകോശങ്ങള്‍ സ്ഥിതിചെയ്യുന്ന മൂക്കിലെ ടിഷ്യൂ ആയ ഘ്രാണ എപിത്തീലിയത്തില്‍ ടി-സെല്ലുകളുടെ വ്യാപകമായ നുഴഞ്ഞുകയറ്റം നടക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. കോശജ്വലന പ്രതികരണത്തില്‍ ഏര്‍പ്പെട്ടതായി വിശകലനം വെളിപ്പെടുത്തി. വൈറസ് ബാധമൂലമുണ്ടാകുന്ന നീരു മൂലം അതിലോലമായ ടിഷ്യുവിന് കേടുപാടുകള്‍ സംഭവിക്കുകയും ഇതുമൂലം ഗന്ധം അനുഭവവേദ്യമാക്കുന്ന ന്യൂറോണുകള്‍ കുറയുന്നതായും പഠനം കണ്ടെത്തി.

‘സാധാരണയായി കോവിഡ് -19 അണുബാധയുമായി ബന്ധപ്പെട്ട ആദ്യത്തെ ലക്ഷണങ്ങളിലൊന്ന് മണം നഷ്ടപ്പെടുന്നതാണ്. ഭാഗ്യവശാല്‍, വൈറല്‍ അണുബാധയുടെ നിശിത ഘട്ടത്തില്‍ മണം നഷ്ടപ്പെടുന്ന പലരും അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ മണം വീണ്ടെടുക്കും, പക്ഷേ ചിലര്‍ക്ക് അങ്ങനെ സംഭവിക്കുന്നില്ല. സാർസ്-കോവ് 2 ബാധിച്ച് മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ ഈ വിഭാഗത്തിൽപ്പെട്ട ആളുകള്‍ക്ക് തുടര്‍ച്ചയായി മണം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്,’ ഡ്യൂക്കിന്റെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ ബ്രാഡ്ലി ഗോള്‍ഡ്സ്‌റ്റൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

രോഗം ഏവിടെയാണ് ബാധിച്ചതെന്നും ഏത് തരം കോശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും പഠിക്കുന്നത് ഏതു ചികിത്സയാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button