Latest NewsNewsSaudi ArabiaInternationalGulf

സ്‌കൂളിനുള്ളിൽ ഭീമൻ പാമ്പ്: ഭയന്നു വിളിച്ച് കുട്ടികളും ടീച്ചർമാരും

റിയാദ്: സ്‌കൂളിനുള്ളിൽ ഭീമൻ പാമ്പ്. ദക്ഷിണ സൗദിയിലെ മൊഹായിൽ അസീറിൽ പ്രവർത്തിക്കുന്ന പ്രീ-സ്‌കൂളിലാണ് ഭീമൻ പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ വിദ്യാർത്ഥികളും അധ്യാപകരും ഭയന്നു വിറച്ചു. കടുത്ത വിഷമുള്ള പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതിൽ വിദ്യാർത്ഥികളും അധ്യാപികമാരും ദൈവത്തിന് നന്ദി അറിയിക്കുകയാണ്.

Read Also: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടക്കേസ് കൊടുക്കും

സ്‌കൂളിലെ വനിതാ ജീവനക്കാരിയാണ് നാലു മീറ്ററോളം നീളമുള്ള പാമ്പിനെ അടിച്ചുകൊന്നത്. സ്‌കൂൾ വാച്ച്മാന്റെ മാതാവു കൂടിയാണിവർ. സ്‌കൂൾ കെട്ടിടത്തിനു ചുറ്റും കാടു മൂടി കിടക്കുന്നതാണ് സ്‌കൂളിൽ പാമ്പ് കയറാൻ കാരണമെന്നാണ് അധ്യാപികമാർ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾസഹകരിച്ച് സ്‌കൂൾ പരിസരം എത്രയും വേഗം വൃത്തിയാക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

Read Also: കേന്ദ്രമന്ത്രി മുരളീധരനെ അഭിനന്ദിച്ചതല്ല, തമാശ പറഞ്ഞതാണ്: പ്രശംസയായി അതിനെ പലരും വ്യാഖ്യാനിച്ചു:അബ്ദുള്‍ വഹാബ് എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button