Latest NewsNewsIndia

വാക്സീൻ സ്വീകരിച്ച ആളുകള്‍ രണ്ടുവര്‍ഷം ​കൊണ്ട്​ മരിക്കുമോ? വൈറല്‍ പോസ്​റ്റിന്റെ സത്യാവസ്ഥ ഇങ്ങനെ..

പ്രമുഖ ഫ്രഞ്ച്​ വൈറോളജിസ്​റ്റും നൊബേല്‍ ജേതാവുമായ ലൂക്​ മോണ്ടേന്യറിനെ ഉദ്ധരിച്ചായിരുന്നു വ്യാജവാര്‍ത്ത അതിവേഗം പ്രചരിച്ചത്​.

ന്യൂഡല്‍ഹി: രാജ്യം കോവിഡിനോട് കിടപിടിക്കുമ്പോൾ വ്യാജവാർത്തകളിൽ വിശ്വസിച്ച് ജനം. കോവിഡ് രോഗത്തെ കുറിച്ചും വാക്​സിനേഷനെ കുറിച്ചും സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തുമ്പോഴും വ്യാജ വാര്‍ത്തകള്‍ വൈറസിനേക്കാൾ അതിവേഗം പടരുന്നു​. അത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ്​ കേന്ദ്ര സര്‍ക്കാര്‍. കോവിഡ്​ വാക്‌സിൻ​ എടുക്കുന്നവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നായിരുന്നു വ്യാജവാര്‍ത്ത. പ്രമുഖ ഫ്രഞ്ച്​ വൈറോളജിസ്​റ്റും നൊബേല്‍ ജേതാവുമായ ലൂക്​ മോണ്ടേന്യറിനെ ഉദ്ധരിച്ചായിരുന്നു വ്യാജവാര്‍ത്ത അതിവേഗം പ്രചരിച്ചത്​. ‘ഈ ചിത്രത്തില്‍ പറയുന്ന അവകാശവാദം വ്യാജമാണ്​. കോവിഡ്​ വാക്​സിന്‍ സുരക്ഷിതമാണ്​. ഈ സന്ദേശം ഫോര്‍വേഡ്​ ചെയ്യരുത്​’-കേന്ദ്ര സര്‍ക്കാര്‍ ട്വീറ്റ്​ ചെയ്​തു.

വ്യാജവാര്‍ത്തയിലെ ഉള്ളടക്കം

‘വാക്സിനേഷന്‍ ലഭിച്ച എല്ലാവരും രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കും. ഏതെങ്കിലും തരത്തിലുള്ള വാക്സിന്‍ ലഭിച്ച ആളുകള്‍ക്ക് അതിജീവിക്കാന്‍ സാധ്യതയില്ലെന്ന് നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടേനയര്‍ സ്ഥിരീകരിച്ചു’. ‘ഇതിനകം വാക്സിനേഷന്‍ ലഭിച്ചവര്‍ക്ക് പ്രതീക്ഷയും ചികിത്സയും ഇല്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നാം തയാറായിരിക്കണം. ആന്‍റിബോഡി-ആശ്രിത വര്‍ധനവ് മൂലം അവരെല്ലാം മരിക്കും. അത്രമാത്രം പറയാം ‘-അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതായി പോസ്​റ്റില്‍ കാണാം.

സത്യാവസ്​ഥ ഇങ്ങനെ..

മെയ്​ മാസം തുടക്കത്തില്‍ മോണ്ടേന്യര്‍ ഹോള്‍ഡ്-അപ്പ് മീഡിയയിലെ പിയറി ബാര്‍നെറിയസിന് ഒരു അഭിമുഖം നല്‍കിയിരുന്നു. അതിനിടെയാണ്​ കോവിഡ് 19 മഹാവാക്​സിനേഷന്‍ യജ്ഞത്തെ കുറിച്ചുള്ള ചോദ്യം അദ്ദേഹത്തിന്​ നേരിടേണ്ടി വന്നതെന്ന്​​ യുഎസ് ആസ്ഥാനമായുള്ള റെയര്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട്​ ചെയ്​തു. എന്നാല്‍ കുത്തിവെപ്പെടുത്തവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞിട്ടില്ല. വാക്സിനേഷന്‍ കോവിഡിന്റെ വ്യത്യസ്​ത വകഭേദങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായി മാത്രമാണ്​ അദ്ദേഹം പറഞ്ഞത്​.

Read Also: കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം

കോവിഡ്​ വാക്​സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ താന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. ‘വാക്സിനിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ വകഭേദങ്ങള്‍ അവ സൃഷ്ടിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളെ കാണിക്കും’ -മൊണ്ടേന്യര്‍ പറഞ്ഞു . ‘ചൈന വൈറസിന് വാക്സിന്‍ സൃഷ്ടിച്ച ആന്‍റിബോഡികളുണ്ട്. വൈറസ് എന്താണ് ചെയ്യുന്നത്? അത് മരിക്കുകയോ മറ്റൊരു പരിഹാരം കണ്ടെത്തുകയോ ചെയ്യുന്നുണ്ടോ? വാക്​സിനേഷന്റെ ഫലമാണ് പുതിയ വകഭേദങ്ങള്‍. ഓരോ രാജ്യത്തും നിങ്ങള്‍ അത്​ കാണുന്നു. അത് സമാനമാണ്. വാക്​സിനേഷന്റെ വക്രരേഖയെ തന്നെയാണ്​ മരണത്തിന്റെ രേഖയും പിന്തുടരുന്നത്​’-മൊണ്ടേന്യര്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button