Latest NewsNewsIndia

ഇന്ത്യ-ചെെന അതിര്‍ത്തി മേഖല നിരീക്ഷിക്കാൻ ഇനി ഇസ്രയേലിന്റെ വജ്രായുധം; ഇന്ത്യന്‍ സെെന്യത്തിന് പുതിയ കരുത്ത്

അതിര്‍ത്തി മേഖലയില്‍ (എല്‍.എ.സി) നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ ഡ്രോണുകള്‍ വാങ്ങുന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സെെന്യത്തിന് പുതിയ കരുത്തായി ഹെറോണ്‍ മാര്‍ക്ക്-ടു ഡ്രോണുകള്‍ എത്തുന്നു. ഇസ്രയേല്‍ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോണ്‍. ഇഇഇ വിഭാഗത്തിലെ നാല് എണ്ണമാണ് ഇന്ത്യൻ കരസേനയ്ക്ക് ലഭിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ഏറ്റവും ശക്തമായ ഇന്ത്യ-ചെെന അതിര്‍ത്തി മേഖലയില്‍ (എല്‍.എ.സി) നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ ഡ്രോണുകള്‍ വാങ്ങുന്നത്.

read also: നമസ്‌കാര പള്ളികള്‍ സംഘപരിവാർ തകര്‍ക്കുന്നു, കേരളത്തിലെ പള്ളിയുടെ ചിത്രം സഹിതം പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

എന്ന ആളില്ലാ വിമാനങ്ങളായ ഹെറോണിനു 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച കൃത്യമായ ലക്ഷ്യത്തിലെത്താനും സാധിക്കും. 470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. രണ്ട് മാസത്തിനുളളില്‍ ആദ്യത്തെ രണ്ട് ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് കെെമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button