KeralaLatest NewsNews

സമാധാനത്തോടെ ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍; കുമ്മനത്തിന്റെ പോസ്റ്റിന് താഴെ കൊടിക്കുന്നിൽ സുരേഷ്

കൊച്ചി : ലക്ഷദ്വീപ് വിഷയത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി കോണ്‍ഗ്രസ് എംപി കൊടുക്കുന്നില്‍ സുരേഷ്. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റു​മായിട്ടാണ് കൊടുക്കുന്നില്‍ രംഗത്തെത്തിയിരിക്കുന്നത്. സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിത് എന്നാണ് കൊടുക്കുന്നില്‍ പറയുന്നത് . ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്നതെന്നും സിപിഎം-കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് നേതാക്കള്‍ പച്ച നുണ പ്രചരിപ്പിച്ച്‌ രാഷ്ട്രീയ-വര്‍ഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമം നടത്തുകയാണെന്നായിരുന്നു കുമ്മനം കുറിച്ചത്.

Read Also  :  രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 577 കുട്ടികളെ; സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ

കൊടിക്കുന്നിൽ സുരേഷിൻറെ കമന്റിന്റെ പൂർണരൂപം……………

സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിത്. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്. താങ്കൾ പറഞ്ഞത് പോലെ രണ്ടാം തരംഗം ഉണ്ടായപ്പോൾ സ്വാഭാവികമായി ഉണ്ടായതല്ല ലക്ഷദ്വീപിലെ കോവിഡ് ബാധ. മറിച്ച് കൃത്യമായ കോവിഡ് പ്രോട്ടോകോൾ ഉണ്ടായിരുന്ന, ദ്വീപിലെ മുൻകരുതൽ എല്ലാം എടുത്ത് കളഞ്ഞ അഡ്മിനിസ്ട്രേറ്ററുടെ പാളിച്ചയാണത്.

Read Also  :  കാമുകനെ വിവാഹം കഴിക്കാൻ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടർന്ന് ആത്മഹത്യ

ജനാധിപത്യരീതിയിൽ അധികാരമേൽക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളുടെ അധികാരങ്ങളിൽ കൈ കടത്തി കൃഷി, മൽസ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വകുപ്പുകളെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനു കീഴിൽ കൊണ്ടു വരിക. ദ്വീപുനിവാസികളെ ഭരണ നിർവഹണ സംവിധാനത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് തരം താഴ്ത്തുക തുടങ്ങിയ ജനാധിപത്യ വിരുദ്ധതയാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഈ സമരം തുടങ്ങിയത് കോൺഗ്രസൊ സിപിഎംഓ, അല്ല. ലക്ഷദ്വീപിലെ സാധാരണ പൗരന്മാരാണ്. കേരളത്തിലേയും ഇന്ത്യയിലേയും ഓരോ ജനാധിപത്യ വിശ്വാസികളും അതിനോട് ഐക്യപ്പെടുന്നു എന്ന് മാത്രം.

Read Also  :  കാമുകനെ വിവാഹം കഴിക്കാൻ മതം മാറി, സമീറയെന്ന പേര് സ്വീകരിച്ചു; കൊടിയ പീഡനത്തെ തുടർന്ന് ആത്മഹത്യ

നൂറ്റാണ്ടുകൾക്കു മുൻപേ കാറ്റിലും കോളിലും ഉലയാതെ പേമാരികളെ അതിജീവിച്ച ജനതയാണവർ. അവർ അതിജീവിക്കുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികൾ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ഒരേ മനസോടെ ചെറുത്ത് തോൽപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button