Latest NewsNewsIndia

അമ്മയും മകളും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ , കൊലയില്‍ കലാശിച്ചത് മൂത്ത മകളുടെ അവിഹിതം

മധുര: അമ്മയേയും മകളേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധുരയിലാണ് സംഭവം. ഇരുവരേയും മൂത്ത മകളുടെ കാമുകനാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ മധുര മേലൂരില്‍ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മേലൂര്‍ പതിനെട്ടാംകുടി ഗ്രാമത്തിലെ നീലാദേവി(47), ഇളയമകള്‍ അഖിലാണ്ഡ ഈശ്വരി(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നീലാദേവിയുടെ മൂത്തമകള്‍ മഹേശ്വരിയുടെ കാമുകന്‍ പുതുപ്പട്ടി സ്വദേശി ശശികുമാറിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു.

Read also : മാസ്​ക്​ ധരിക്കാതെയെത്തിയ യുവാവിന്‍റെ കൈകാലുകളില്‍ പൊലീസ്​ ആണിയടിച്ച്‌​ കയറ്റിയതായി പരാതി

വീട്ടില്‍ ഉറങ്ങുകയായിരുന്ന നീലാദേവിയെയും മകളെയും ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ഇരുവരും തല്‍ക്ഷണം തന്നെ മരിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത്ത് കുമാര്‍, റെയ്ഞ്ച് ഡിവൈ എസ് പി രഘുപതി രാജ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ശശികുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നീലാദേവിയുടെ മൂത്തമകളായ മഹേശ്വരി (24) യുടെ കാമുകനാണ് ശശികുമാര്‍. മഹേശ്വരി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം തേര്‍ക്കുപ്പെട്ടിയിലാണ് താമസം. എന്നാല്‍ ശശികുമാറുമായി അവിഹിത ബന്ധവുമുണ്ടായിരുന്നു. എന്നാല്‍ മകളുടെ രഹസ്യബന്ധം അറിയാനിടയായ നീലാദേവി ഇക്കാര്യത്തെച്ചൊല്ലി മഹേശ്വരിയുമായി വഴക്കുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ മഹേശ്വരിക്കും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button