KeralaNattuvarthaLatest NewsNews

ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ല; രൂക്ഷ വിമർശനവുമായി കേന്ദ്രം

പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സർക്കാർപറഞ്ഞു

ഡൽഹി: ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ലെന്നും, രാജ്യത്തെ നിയമം നടപ്പാക്കാൻ ട്വിറ്റർ ബാദ്ധ്യരാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ പുതിയ സോഷ്യൽ മീഡിയ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ വിമുഖത കാട്ടിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സർക്കാർപറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് ട്വിറ്റർ ആജ്ഞാപിക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ട്വിറ്റർ ഒരു സാമൂഹിക മാധ്യമം മാത്രമാണെന്നും ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അപലപനീയവും അടിസ്ഥാനരഹിതവുമായ ട്വിറ്ററിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളതാണ് ട്വിറ്ററിലെ ജോലിക്കാർ ഇന്ത്യയിൽ സുരക്ഷിതരാണെന്നും കേന്ദ്രം പറഞ്ഞു.

നേരത്തെ, അഭിപ്രായസ്വാതന്ത്രവും സ്വകാര്യതയും സംരക്ഷിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നും, കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശം സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ തടസ്സപ്പെടുത്തുന്നത് ആയതിനാല്‍ മാറ്റം വേണമെന്നാണ് നിലപാടെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. പൊലീസിനി ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും, ഇന്ത്യയിലെ കമ്പനിയുടെ ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഈ നടപടിക്ക് പിന്നാലെയാണ് വിമർശനാവുമായി കേന്ദ്രം രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button