Latest NewsNewsIndia

പുതിയ ഐടി നിയമങ്ങള്‍ എന്തിനെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

'സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത്'

ന്യൂഡല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ് ആപ്പ് കോടതിയെ സമീപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പ്രസ്താവനയിലൂടെയാണ് അദ്ദേഹം കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.

Also Read: പ്രധാനമന്ത്രിയെ പരിഹസിക്കുന്നവർ മുഖ്യമന്ത്രിയുടെ ഈ അമളി കണ്ടില്ലേ ആവോ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ?; മുഖ്യനോട് ഗോപാലകൃഷ്ണൻ

‘സ്വകാര്യതയെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങളെക്കുറിച്ച് സാധാരണക്കാരായ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റകൃത്യങ്ങളുടെ ആരംഭം എവിടെ നിന്നാണെന്ന് കണ്ടെത്തുകയെന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം’. രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍, പീഡനം, കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കല്‍ തുടങ്ങി ഗുരുതരമായ പല കുറ്റകൃത്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ചോദ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സമൂഹ മാധ്യമങ്ങള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കുന്നവര്‍ ആരെങ്കിലും അതിക്രമങ്ങള്‍ക്ക് വിധേയരായാല്‍ പുതിയ നിയമങ്ങള്‍ അവര്‍ക്ക് കരുത്ത് പകരുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button