Latest NewsIndia

ഓൺലൈൻ ക്‌ളാസിലെ ലൈംഗിക ചൂഷണം: വിവിധ അധ്യാപകർക്കെതിരെ 40 പരാതികൾ, പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു

മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ, വിദ്യാർഥികൾ നേരത്തെ അധ്യാപകനെതിരെ പരാതി നൽകിയിട്ടുണ്ടോയെന്നാണു അന്വേഷിച്ചത്.

ചെന്നൈ∙ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടു കെകെ നഗർ പത്മശേശാദ്രി ബാല ഭവൻ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ഗീതാ ഗോവിന്ദരാജനെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ, വിദ്യാർഥികൾ നേരത്തെ അധ്യാപകനെതിരെ പരാതി നൽകിയിട്ടുണ്ടോയെന്നാണു അന്വേഷിച്ചത്.

എന്നാൽ പ്രിൻസിപ്പൽ കൃത്യമായ ഉത്തരം നൽകിയില്ലെന്നു പൊലീസ് അറിയിച്ചു. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് അധ്യാപകൻ രാജഗോപാലൻ കഴിഞ്ഞ ദിവസമാണു അറസ്റ്റിലായത്. ഓൺലൈൻ ക്ലാസിൽ അർധനഗ്നനായി പ്രത്യക്ഷപ്പെട്ടതു മുതൽ അശ്ലീല സന്ദേശമയച്ചതുൾപ്പെടെയുള്ള ആരോപണങ്ങളാണു അധ്യാപകനെതിരെ ഉയർന്നത്.

read also: ‘ലക്ഷദ്വീപിൽ രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്ട്രേറ്റർ എന്നത് വ്യാജവാർത്ത’

അധ്യാപകനെ അറസ്റ്റു ചെയ്ത സംഭവത്തിൽ പരാതിയുള്ളവർക്കു അറിയിക്കാനായി പൊലീസ് വാട്സാപ് നമ്പർ പ്രസിദ്ധീകരിച്ചിരുന്നു. ഒറ്റ ദിവസംകൊണ്ട് 40 പരാതികൾ ഇതിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിൽ 15 എണ്ണം മറ്റു സ്കൂളുകളിലെ അധ്യാപകർക്കെതിരെയുള്ളതാണ്. ലഭിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button