Latest NewsKeralaNewsCrime

വ്യാജനോട്ടുകൾ പിടികൂടിയ സംഭവം; ഒരാൾ അറസ്റ്റിൽ

കൊട്ടാരക്കര; ചെങ്ങമനാട് നിന്നും 50000 രൂപയുടെ വ്യാജനോട്ട് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. തൃശൂർ ഏഴാംകല്ല് വല്യപുരയ്ക്കൽ കെ.അഭിലാഷ്(41) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇതോടെ 5 പേർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനും പ്രിന്റിങ്, കട്ടിങ് വിദഗ്ധനുമായ അഭിലാഷാണ് നോട്ട് നിർമാണത്തിലെ പ്രധാന കണ്ണിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയുണ്ടായി.

27 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ പ്രിന്റ് ചെയ്തെന്ന് ഇയാൾ മൊഴി നൽകുകയുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.അശോക് കുമാർ, പൊലീസ് ഓഫിസർമാരായ സുരേഷ്ബാബു, സി. മനോജ്കുമാർ, ടി.രാജു, എൻ.അനസ് മുഹമ്മദ്, ജെ.എം. മിർസ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button