KeralaLatest NewsNews

ഓന്‍ ആങ്കുട്ടിയാണ്, നട്ടെല്ലുള്ളവന്‍ എന്നാല്‍ നിങ്ങളോ ?

പൃഥ്വിരാജിനെ വാഴ്ത്തിയും സൂപ്പര്‍സ്റ്റാറുകളെ താഴ്ത്തിക്കെട്ടിയും സോഷ്യല്‍ മീഡിയ

കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ അലയടിക്കുന്ന വാര്‍ത്ത ലക്ഷദ്വീപുമായി ബന്ധപ്പെട്ടതാണ്. ലക്ഷദ്വീപ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരണവുമായി രംഗത്ത് എത്തിയത് സിനിമാ താരങ്ങള്‍ തന്നെയാണ്. എന്നാല്‍ ലക്ഷദ്വീപ് വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്ത് എത്തിയത്. പ്രതിച്ഛായ സംരക്ഷിക്കാനായി ഇരുവരും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നും പൃഥ്വിരാജ് ‘നട്ടെല്ലുള്ള നായകനാണെ’ന്നുമാണ് ഇവര്‍ കമന്റ് ബോക്‌സുകളിലൂടെ പറയുന്നത്.

Read Also : സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്; പൃഥ്വിരാജിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രിയദർശൻ

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തങ്ങള്‍ ആരാധിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ആരാധന തോന്നുന്നത് വിഷയത്തില്‍ ശക്തമായ നിലപാടറിയിച്ച പൃഥ്വിരാജിനോടാണ് എന്നും ഇക്കൂട്ടത്തില്‍ ചിലര്‍ പറയുന്നുണ്ട്. താരങ്ങളുടെ വിവിധ പോസ്റ്റുകള്‍ക്ക് കീഴിലായാണ് ഇവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റിടുന്നവരെയും കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button