Latest NewsIndia

വെടിവെപ്പ് : തർക്കസ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് എംഎല്‍എ ഓടിരക്ഷപ്പെട്ടു, മാധ്യമപ്രവർത്തകർക്ക് പരിക്ക്

സംഭവത്തിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അന്വേഷത്തിന് ഉത്തരവിട്ടു.

ഗുവഹത്തി: അസമിലെ കോൺഗ്രസ് എംഎൽഎയ്‌ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിവെപ്പ്. എംഎൽഎയ്‌ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് മാധ്യമ പ്രവർത്തകർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. നാഗാലാൻഡുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു സന്ദർശനത്തിനെത്തിയതായിരുന്നു എംഎൽഎ രൂപ് ജ്യോതി കുർമി. വെടിവെപ്പ് ആരംഭിച്ച ഉടൻ എംഎൽഎ ഓടിരക്ഷപ്പെടുകയായിരുന്നു.

ആക്രമണം ഏറെ നേരെ നീണ്ടുനിന്നിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ നിന്നും എംഎൽഎയും സംഘവും ഓടിരക്ഷപ്പെടുകയായിരുന്നു. വനപ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാഗാലാൻഡിൻ്റെ അതിർത്തിയിൽ വെച്ചാണ് വെടിവെപ്പ് ഉണ്ടായത്. ദോസേയി താഴ്‌വരയിലെ വനപ്രദേശത്ത് നടക്കുന്ന അനധികൃത കയ്യേറ്റം പരിശോധിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

read also: പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ര്‍​ച്ചക്കും: ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​സ്യം ശ്രദ്ധേയമാകുന്നു

വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ പോലീസ് തിരിച്ച് വെടിയുതിർത്തു.
വെടിവെപ്പ് ഉണ്ടായ പ്രദേശം തർക്കമേഖലയാണെന്ന് ജോർഹത് ജില്ല പോലീസ് മേധാവി അങ്കൂർ ജയിൻ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അന്വേഷത്തിന് ഉത്തരവിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button