Latest NewsNewsFootballSports

ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി: കോന്റെ

ഇന്റർ മിലാൻ ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ച് മിലാന്റെ മുൻ പരിശീലകൻ അന്റോണിയോ കോന്റെ. അവസാന രണ്ടു വർഷം സ്വപ്ന തുല്യമായ യാത്രയായിരുന്നു തനിക്കെന്ന് കോന്റെ പറഞ്ഞു. ഇന്റർ മിലാനെ അവർ അർഹിക്കുന്ന സ്ഥലത്തേക്ക് തിരികെ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞെന്നും അതിൽ ഏറെ അഭിമാനിക്കുന്നുവെന്നും കോന്റെ പറഞ്ഞു. 10 വർഷത്തിനു ശേഷം സീരി എ കിരീടം ഇന്റർ മിലാന് നേടിയെടുക്കാൻ കോന്റെക്കായിരുന്നു.

ആരാധകരെ കാണാനായില്ല എന്ന സങ്കടം മാത്രമെ തനിക്കുള്ളൂ. എന്നാൽ ഇന്ററിന് സീരി എ കിരീടം നേടിക്കൊടുത്തത് ഒരിക്കലും തന്റെ മനസ്സിൽ നിന്ന് മായില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്കും തന്റെ ടീമിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി അറിയിക്കുന്നതായി കോന്റെ പറഞ്ഞു. ഇന്റർ മിലാൻ ക്ലബ് മാനേജ്മെന്റുമായി ഉടക്കിയാണ് കോന്റെ ക്ലബ് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button