Latest NewsKeralaNewsIndia

കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്നു; ഡോ. സന്തോഷ് ബാബു

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായതെന്നും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമൽ ഹാസനൊപ്പം ചേർന്നത് സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച്, ആ വിശ്വാസ്യത തകർന്ന തായും കമൽ ഹാസന്റെ വലംകയ്യായി മക്കൾ നീതി മയ്യത്തിൽ പ്രവർത്തിച്ച, മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. സന്തോഷ് ബാബു മനോരമ ഓൺലൈൻന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ഡോ. സന്തോഷ് ബാബുവാണ്.

ഇപ്പോൾ ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഡോ. സന്തോഷ് ബാബു അഭിപ്രായ വത്യാസങ്ങളെത്തുടർന് കമലിനോടും പാർട്ടിയോടും വിടപറഞ്ഞ് ജീവിതമാർഗ്ഗമായി ചെന്നൈയിൽ ഓൺലൈൻ ഐ.എ.എസ് പരിശീലനകേന്ദ്രം തുടങ്ങിയിരിക്കുകയാണ്.

വിമർശനങ്ങൾക്ക് മറുപടി; ഡിസംബറോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി

ജനങ്ങൾക്കായി നല്ലതു ചെയ്യാൻ ഉയർന്ന ജോലി ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിയാണ് താനെന്നും, വിശ്വാസ്യത കാത്തുസൂക്ഷിക്കലാണ് രാഷ്ട്രീയത്തിൽ മുഖ്യമെന്നും അദ്ദേഹം പറയുന്നു. കമൽ ഹാസനൊപ്പം ചേർന്നത് പാർട്ടി പൂർണമായും സത്യസന്ധമായ രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നുവെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കമൽ ഹാസനും മക്കൾ നീതി മയ്യവും ആ വിശ്വാസ്യത കളഞ്ഞുകുളിച്ചതായും സന്തോഷ് ബാബു പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായതെന്നും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലരും ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചങ്കിലും വിജയിച്ചില്ലെന്നും സന്തോഷ് ബാബു കൂട്ടിച്ചേർത്തു. ആരാധകരുടെ വാക്കു വിശ്വസിച്ച കമൽ താൻ മുഖ്യമന്ത്രിയാകുമെന്ന് ഉറച്ച വിശ്വസിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

കോര്‍പ്പറേറ്റ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ ആരോപണവുമായി നടന്‍ സിദ്ധാര്‍ത്ഥ്

വിശ്വാസ്യതയും സത്യസന്ധതയും പറഞ്ഞു രംഗത്തിറങ്ങിയ കമലിനും പാർട്ടിക്കും അതു പാലിക്കാനായോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, ഉയർന്നുകേൾക്കുന്ന അഴിമതിയാരോപണങ്ങളിൽ വേദനയുണ്ടെന്നും സന്തോഷ് ബാബു പറഞ്ഞു. വ്യക്തിപരമായി കമൽ ഹാസനെ ആക്രമിക്കുന്നതിൽ താൽപര്യമില്ലെന്നും പ്രചാരണത്തിനു വിനിയോഗിച്ചതിൽ ബാക്കി വന്ന 10 ലക്ഷം രൂപ പാർട്ടിയെ തിരിച്ചേൽപിക്കാൻ കമലുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button