Latest NewsNewsInternationalOmanGulf

ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ജൂണ്‍ 1 മുതല്‍

പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ് ആരംഭിക്കാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും

മസ്‌കറ്റ്: ഒമാനികളല്ലാത്ത തൊഴിലാളികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഉയര്‍ന്നതും ഇടത്തരം തൊഴിലുകള്‍ക്കും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്കുമാണ് പുതിയ ഫീസ്. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Also Read: വിമർശനങ്ങൾക്ക് മറുപടി; ഡിസംബറോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി

പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ് ആരംഭിക്കാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും. ഒമാനികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. പുതുതായി നല്‍കുന്ന അപേക്ഷകര്‍ക്കും ഈ തീരുമാനം നടപ്പിലാക്കുന്ന തീയതിക്ക് മുമ്പായി തൊഴിലുടമകള്‍ ഫീസ് അടച്ചിട്ടില്ലെങ്കില്‍ നിലവില്‍ നല്‍കിയ അപേക്ഷകര്‍ക്കും തീരുമാനം ബാധകമായിരിക്കും.

ഒമാനി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി പുതിയ ഫീസ് നിരക്ക് നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ അറിയിപ്പ് ഉണ്ടായിരുന്നു. പുതുക്കിയ ഫീസ് സ്വദേശികള്‍ക്ക് ആശ്വാസമാകുമ്പോള്‍ പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button