KeralaCinemaMollywoodLatest NewsNewsIndiaEntertainment

ലക്ഷദ്വീപ് വിഷയത്തിൽ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച് പോരാളി ഷാജി

വിഷയത്തിൽ ഇതുവരെ പിന്തുണച്ചോ എതിർത്തോ പ്രതികരണം അറിയിച്ചിട്ടില്ലാത്ത സുരേഷ് ഗോപിയെ പോലും പ്രതിഷേധക്കാരെന്ന് പറയുന്ന വെട്ടുകിളി കൂട്ടങ്ങൾ വെറുതേ വിടുന്നില്ല.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നയങ്ങൾക്കെതിരെ വിമർശനമുയർത്തുന്നവർ മറ്റ് പലർക്ക് നേരേയും അസഭ്യവർഷം നടത്തുകയാണ്. വിഷയത്തിൽ ഇതുവരെ പിന്തുണച്ചോ എതിർത്തോ പ്രതികരണം അറിയിച്ചിട്ടില്ലാത്ത സുരേഷ് ഗോപിയെ പോലും പ്രതിഷേധക്കാരെന്ന് പറയുന്ന വെട്ടുകിളി കൂട്ടങ്ങൾ വെറുതേ വിടുന്നില്ല. ലക്ഷദ്വീപ് വിഷയത്തിൽ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read:വീടുകളിൽ കുക്കർ വാറ്റ് സജീവം; വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ വരെ മുൻപന്തിയിൽ, അടുക്കളകളിൽ വാറ്റൊഴുകുന്നു

‘നാലു മക്കളുള്ള ഷിറ്റ് ഗോപിക്ക് എംപി ആകാം. രണ്ട് മക്കളിൽ കൂടുതലുള്ള ലക്ഷദ്വീപുകാർക്ക് പഞ്ചായത്ത് മെമ്പർ ആകാൻ പാടില്ലത്രേ’- എന്നാണ് പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചത്. രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെയാണ് പോരാളി ഷാജി അടക്കമുള്ളവർ സുരേഷ് ഗോപിയേയും കുടുംബത്തേയും വരെ വിഷയത്തിലേക്ക് വലിച്ചിട്ട് അപമാനിക്കുന്നത്.

അതേസമയം, പ്രചരിക്കുന്ന വിഷയത്തിലെ വസ്തുതകളെ വളച്ചൊടിച്ചാണ് ഇക്കൂട്ടർ സുരേഷ് ഗോപിക്കും മറ്റ് പ്രമുഖർക്കുമെതിരെ സൈബർ ആക്രമണവുമായി രംഗത്തെത്തുന്നത്. രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് ദ്വീപ് കളക്ടർ അസ്കർ അലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. ‘ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞ് രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ’ എന്നും കളക്ടർ വ്യക്തമാക്കിയതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button