KeralaLatest NewsNewsIndia

സ്വാതന്ത്ര്യമെന്ന സ്വപ്നം കാണാൻ യുവാക്കളെ പ്രേരിപ്പിച്ച ദേശ സ്നേഹിയാണ് സവർക്കർ; വി മുരളീധരൻ

സവർക്കറുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ദേശസ്നേഹത്തേയും വീര പ്രവൃത്തികളെയും ഓർമിക്കുകയായിരുന്നു വി മുരളീധരൻ.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ 50 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട ദേശ സ്നേഹിയാണ് വീര സവർക്കറെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. സവർക്കറുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ദേശസ്നേഹത്തേയും വീര പ്രവൃത്തികളെയും ഓർമിക്കുകയായിരുന്നു വി മുരളീധരൻ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വി.ഡി സവർക്കറിന് തുല്യം സവർക്കർ മാത്രമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണ നക്ഷത്രമായ വീര സവർക്കറുടെ ജന്മദിനമാണിന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ 50 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട ദേശ സ്നേഹി. പിറന്ന നാടിനെ മോചിപ്പിക്കാൻ തടവറയിൽ നിന്നും പോരാടിയ വിപ്ളവകാരി. തീക്ഷ്ണമായ പീഡനങ്ങളേറ്റുവാങ്ങിയപ്പോഴും ഇരുട്ടറയിൽ നിന്ന് നിരവധി ഗ്രന്ഥങ്ങൾ രചിച്ച് സ്വാതന്ത്ര്യമെന്ന സ്വപ്നം കാണാൻ യുവാക്കളെ പ്രേരിപ്പിച്ച വ്യക്തിയാണ് വി.ഡി. സവർക്കർ. നിരുപാധിക സ്വാതന്ത്ര്യം അവകാശമാണെന്ന് പ്രഖ്യാപിച്ച ധീരൻ.ജാതീയ അസമത്വങ്ങൾക്കെതിരെ നിലകൊണ്ട സാമൂഹ്യ പരിഷ്കർത്താവ്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വി.ഡി സവർക്കറിന് തുല്യം സവർക്കർ മാത്രം . എന്നാൽ ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസ്സ് എക്കാലത്തും സവർക്കറുടെ സംഭാവനകളെ വിസ്മരിച്ചു. സവർക്കറോട് നീതി കാണിക്കാൻ കോൺഗ്രസ്സ് നേതൃത്വം ഒരു ഘട്ടത്തിലും തയ്യാറായില്ല. ഇന്നാകട്ടെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സവർക്കറെ നിരന്തരം അധിക്ഷേപിക്കുന്നതിനും ചിലർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സവർക്കറുടെ സംഭാവനകൾ അടുത്തറിയാൻ പുതുതലമുറ തയ്യാകണം. സ്വാതന്ത്ര്യ സമര കാലത്ത് “നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ നിങ്ങൾ എതിർത്താൽ നിങ്ങളെ എതിർത്ത് മുന്നേറു” മെന്ന് ആഹ്വാനം ചെയ്ത സവർക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button