KeralaLatest NewsNews

കൊല്ലം ഇത്തവണയും ഞങ്ങള്‍ നേടിയത് കൊണ്ടാണ് ഈ വ്യാജപ്രചരണം; രാഹുലിന്റെ വാടക വിവാദത്തെ നിയമപരമായി നേരിടും: ബിന്ദു കൃഷ്ണ

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി

കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ കൊല്ലത്ത് രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. കൊല്ലത്തെ എല്‍ഡിഎഫിന്റെ അവസ്ഥ പരിതാപകരമായി മാറുന്നത് മറികടക്കാനാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

Read  Also :  സംസ്ഥാനങ്ങൾക്കുള്ള റെംഡെസിവിർ മരുന്നിന്റെ വിഹിതം നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം

കുറിപ്പിന്റെ പൂർണരൂപം………………………

രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, മൂന്ന് സീറ്റുകൾ വെറും രണ്ടായിരം വോട്ടുകൾക്ക് മാത്രം നഷ്ടം, നാൽപ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോൾ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയ എൽഡിഎഫിൻ്റെ കൊല്ലത്തെ അവസ്ഥ ഇതാണ്. അതിനെ മറികടക്കാൻ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങൾക്കും മുന്നിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല.

Read  Also : നാളെ മുതൽ വാട്ട്‌സ്ആപ്പ് കോളുകൾ സർക്കാർ റെക്കോർഡ് ചെയ്യും; സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇത്

ബഹുമാനപ്പെട്ട രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിൻ്റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്. ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിൻ്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്. വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button