Latest NewsNewsIndia

ഹെൽപ്​ ലൈൻ നമ്പറിൽ വിളിച്ച്​ കോവിഡ് വാക്​സിൻ സ്ലോട്ട് ബുക്ക്​ ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു

ന്യൂഡൽഹി : ഇന്‍റർനെറ്റിന്‍റേയും സ്​മാർട്ട്​ ഫോണിന്‍റേയും സഹായമില്ലാതെ ഫോൺ കോളിലൂടെ വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ് വാക്​സിനേഷനിൽ നിന്നും ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാനാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.

1075 എന്ന ഹെൽപ്​ ലൈൻ നമ്പറിൽ വിളിച്ച് വാക്​സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും.കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാൻ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷണൽ ഹെൽത്ത്​ അതോറിറ്റി തലവൻ ആർ എസ്​ ശർമ പറഞ്ഞു. കളക്​ടർമാർ മുതൽ പ്രാഥമിക ആരോഗ്യ ​കേന്ദ്രം ജീവനക്കാർ വരെയുള്ളവർ ഹെൽപ്പ്​ ലൈൻ നമ്പർ സംബന്ധിച്ച്​ ഗ്രാമീണ ജനതയെ ബോധവത്​കരിക്കണമെന്നും ആർഎസ്​ ശർമ വ്യക്തമാക്കി.

Read Also  :  ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന് ബ്രെറ്റ് ലീ

കൊവിൻ വെബ്​സൈറ്റ്​ വഴി മാത്രമേ വാക്​സിൻ​ ബുക്ക്​ ചെയ്യാൻ കഴിയൂ എന്നതിനാൽ​ സാ​​ങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ്​ വാക്​സിനേഷനിൽ നിന്ന്​ പുറത്തുനിൽക്കുന്ന സാഹചര്യമുണ്ട്. ഇതാണ് പുതിയ ഹൈൽപ്പ് ലൈൻ തുടങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button