Latest NewsNewsIndia

‘പ്രഥമപരിഗണന ബംഗാളിന്, ജനങ്ങൾക്കായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാർ’; മമത

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ഒരു ഭാഗത്തുനിന്നുമാത്രമുളള വിവരം പ്രചരിപ്പിച്ചുകൊണ്ട് തന്നെ അധിക്ഷേപിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു

കൊല്‍ക്കത്ത: ബംഗാളിനാണ് ഞാന്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും, ബംഗാളിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും ഒരു കാവല്‍ക്കാരിയായി തുടരുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങൾക്കായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും, തന്നെ അധിക്ഷേപിക്കരുതെന്നും വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ മമത പറഞ്ഞു.

‘ഞാന്‍ ബംഗാളിനാണ് പ്രഥമപരിഗണന നല്‍കുന്നത്. ഒരിക്കലും ബംഗാളിനെ അപകടത്തിലാക്കില്ല. സംസ്ഥാനത്തെ മുഴുവൻ ജനങ്ങള്‍ക്ക് വേണ്ടിയും ഒരു കാവല്‍ക്കാരിയായി ഞാന്‍ തുടരും. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ കാലുപിടിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതുചെയ്യാനും ഞാന്‍ തയ്യാറാണ്. പക്ഷേ തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾ ഒഴിവാക്കണം’. മമത വ്യക്തമാക്കി.

‘സൂക്ഷിക്കുക, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉടന്‍ ഇല്ലാതാകും’; ഹൈബി ഈഡൻ

തനിക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നുന്നുവെന്നും, പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ഒരു ഭാഗത്തുനിന്നുമാത്രമുളള വിവരം പ്രചരിപ്പിച്ചുകൊണ്ട് തന്നെ അധിക്ഷേപിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി തന്നെ അവഹേളിച്ചുവെന്നും, തന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടി ട്വീറ്റുകള്‍ ചെയ്തുവെന്നും അവർ ആരോപിച്ചു. ദയവായി തനിക്കെതിരെയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ നടപടി ജനാധിപത്യമര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ദിഗയിലെ യോഗം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താന്‍ പോയതെന്നും മമത പിന്നീട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button