KeralaLatest NewsIndia

ലക്ഷദ്വീപിൽ10 പശുക്കളെ ഉള്ളൂ; അമുൽ പണ്ടേ ഉണ്ട്: സിപിഎമ്മിനെ വെട്ടിലാക്കി ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി

നടക്കാത്ത സംഭവങ്ങൾ പൊലിപ്പിച്ചു കാട്ടരുതെന്നും ഫാം പൂട്ടിയെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

കവരത്തി: ലക്ഷദ്വീപിൽ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലെന്നു വ്യക്തമാക്കി ലക്ഷദീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി. ലക്ഷദ്വീപിൽ ആകെ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനെ തീറ്റിപോറ്റണമെങ്കിൽ തന്നെ വലിയൊരു തുക ചിലവാകുന്നുണ്ടെന്നും, അമുൽ ഒക്കെ പണ്ടേ ലക്ഷദ്വീപിൽ  ഉണ്ടെന്നും സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുൽ ഹക്കീം പറഞ്ഞു. ഒരു ലിറ്റർ പാലുൽപ്പാദിപ്പിക്കാൻ 830 രൂപ ചിലവ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടർ ചാനലിൽ ചർച്ചക്കിടെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇവിടുത്തെ പ്രശ്നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളിൽ അവർ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള സൂചന നൽകിയിരിക്കുകയാണ് സിപിഎം സെക്രട്ടറി.

ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാതെ നടക്കാത്ത സംഭവങ്ങൾ പൊലിപ്പിച്ചു കാട്ടരുതെന്നും ഫാം പൂട്ടിയെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമുൽ എന്ന് പറയുന്നത് ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്നും ഇതൊന്നും ആദ്യസംഭവമോ അല്ലെന്നും കുറെയേറെ വർഷങ്ങളായി ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ വീഡിയോ കാണാം:

video courtesy: Reporter channel 

യഥാർത്ഥത്തിൽ ലക്ഷദ്വീപിനും കേന്ദ്രത്തിനും കോടികൾ വരുമാനം ഉണ്ടാവേണ്ട  വിനോദ സഞ്ചാര മേഖലയിൽ ആണ് ലക്ഷ ദീപുള്ളത്. ഇതിന്റെ പ്രവർത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത് . സർക്കാരിന് അവിടെ നിന്ന് യാതൊരുവിധ വരുമാനവും ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഇവിടേക്ക് ചിലവഴിക്കുന്നത് വലിയ തുകകളാണ്. ഇതിനിടെയാണ് ഓരോ ഗവന്മെൻ്റ് തസ്തിക ഉണ്ടാക്കിയും താത്കാലിക ആളെ തിരുകിയും വീണ്ടും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത്.

ഇത്തരം അനധികൃത നിയമങ്ങളും റിക്രൂട്ടുമെന്റുകളുമാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇതിന് പുറമേ നിവാസികൾക്ക് ധാരാളം ആനുകൂല്യങ്ങളും ലഭ്യമാകുന്ന ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിച്ചു ലക്ഷ് ദീപിൻ്റെ  വരുമാനം വർദ്ധിപ്പിക്കേണ്ടത് ദീപിൻ്റെയും രാജ്യത്തിൻ്റെയും തന്നെ ആവശ്യം ആണ് .

ലക്ഷദ്വീപ് ഈ അവസ്ഥയിൽ ഏതെങ്കിലും സംസ്ഥാനത്തിൻ്റെ ഭാഗം ആയിരുന്നു എങ്കിൽ ഒരു സംസ്ഥാനവും ഇവരുടെ ഈ നില അംഗീകരിക്കില്ല എന്നതും വസ്തുതയാണ്. ഇന്ന് ലക്ഷദീപിന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ അല്ലെങ്കിൽ അവർക്കുള്ള സൗകര്യങ്ങളിൽ പകുതി പോലും സംസ്ഥാനങ്ങളോട് ചേർന്ന് നിന്നാൽ ലഭിക്കും എന്നും തോന്നുന്നില്ല. എന്നും നിരവധി പേര് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button