Latest NewsNewsBusiness

തമിഴ്നാട്ടിൽ പാൽ സംഭരണം ആരംഭിക്കാനൊരുങ്ങി അമുൽ, കൂടുതൽ വിവരങ്ങൾ അറിയാം

തമിഴ്നാട്ടിൽ നിന്നും ഏജന്റ് മുഖാന്തരം പാൽ സംഭരിക്കാനുള്ള അമുലിന്റെ രണ്ടാമത്തെ ശ്രമം കൂടിയാണിത്

രാജ്യത്തെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമുൽ പാൽ സംഭരണത്തിന് ഒരുങ്ങുന്നു. ഇത്തവണ പാൽ സംഭരിക്കാനായി തമിഴ്നാട്ടിലേക്കാണ് അമുൽ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട്ടിലെ വടക്കൻ ജില്ലകളായ ധർമ്മപുരി, വെല്ലൂർ, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെ കർഷകരെ പാൽ വിതരണത്തിനായി അമുൽ ക്ഷണിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നും ഏജന്റ് മുഖാന്തരം പാൽ സംഭരിക്കാനുള്ള അമുലിന്റെ രണ്ടാമത്തെ ശ്രമം കൂടിയാണിത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ പാൽ സംഭരണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും, പരാജയപ്പെടുകയായിരുന്നു. നിലവിൽ, കമ്പനിയുടെ ഏജന്റുമാർ തിരഞ്ഞെടുത്ത ജില്ലകളിലെ കർഷകരുമായി ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. ചർച്ചയിൽ, തമിഴ്നാട് ക്ഷീര സഹകരണ സംഘമായ ‘ആവിൻ’ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ലിറ്ററിന് 1 രൂപ മുതൽ 2 രൂപ വരെ അധികമായി നൽകുമെന്ന് അമുൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: ഉപ്പ് അധികം കഴിച്ചാല്‍ സംഭവിക്കുന്നത്

ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ആണ് അമുൽ എന്ന ബ്രാൻഡിൽ പാലുൽപന്നങ്ങൾ വിപണനം ചെയ്യുന്നത്. പ്രതിദിനം തമിഴ്നാട്ടിൽ നിന്ന് 2.2 കോടി ലിറ്റർ പാലാണ് അമുലിന് ആവശ്യം. നിലവിൽ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ഒരു ദിവസം 1.2 കോടി ലിറ്റർ മുതൽ 1.3 കോടി ലിറ്റർ വരെ പാൽ അമുൽ സംഭരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button