COVID 19Latest NewsKeralaNewsCrime

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളി; നിരവധിപേർ അറസ്റ്റിൽ

ഒറ്റപ്പാലം: കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തോട്ടക്കരയിൽ ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നടന്ന ക്രിക്കറ്റ് കളിക്കിടയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം പോലീസ് കേസെടുത്തു.

പ്രദേശ വാസികളായ ഇവരെ ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിക്കുകയുണ്ടായി. ഒറ്റപ്പാലം സി.ഐ ജയേഷ് ബാലൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്​തത്. ഒറ്റപ്പാലത്ത് പരിധോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button