Latest NewsKeralaIndiaNewsCrime

ലോക്ക്ഡൗണിനിടെ വിദേശമദ്യം കടത്തി; സിപിഎം നേതാവ് അറസ്റ്റിൽ, മയക്കുമരുന്നുമാഫിയയുടെ കണ്ണിയെന്ന് സംശയം

അറസ്റ്റ് രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍

ചാരുംമൂട്: വിദേശമദ്യം നാട്ടിലെത്തിച്ച സി പി എം പ്രവർത്തകനും മാവേലിക്കര മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ യുവാവ് അറസ്റ്റിൽ. ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം വിദേശമദ്യം കത്തിയ ആസാദിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Also Read:തുടര്‍ ഭരണത്തിന് പിന്നാലെ ധൂര്‍ത്ത് തുടര്‍ന്ന് പിണറായി സര്‍ക്കാര്‍; പിആര്‍ ക്യാമ്പയിന് ഒന്നേകാല്‍ കോടി രൂപ അനുവദിച്ചു

മൂന്ന് ലിറ്റർ വിദേശമദ്യവും ഇയാളുടെ പക്കലുണ്ടായിരുന്നു. വിദേശമദ്യവുമായി ആസാദ് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന കടുപ്പിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു വെളിയിലുള്ള ദിവാന്‍ജിമൂല ജങ്ഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ലോക്ക്ഡൗൺ സമയത്ത് തൃശൂരിലെ ഇടനിലക്കാരന് മദ്യം എത്തിക്കാനുള്ള യാത്രയിലാണ് ആസാദ് കസ്റ്റംസിന്റെ വലയിൽ വീണത്.

കര്‍ണാടകത്തില്‍ നിന്ന് സ്ഥിരമായി ഇയാള്‍ മദ്യം കടത്തുന്നതായി എക്സൈസിനു രഹസ്യവിവരം കിട്ടിയിരുന്നു. പൊലീസും ഭരിക്കുന്നപാർട്ടിയുടെ ആൾക്കാരുടെയും സഹായത്തോടെയാണ് ഇയാൾ ഇതുവരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ മദ്യം കടത്തിയിരുന്നത്. അന്തര്‍ സംസ്ഥാന മദ്യ-മയക്കുമരുന്നുമാഫിയായുടെ കണ്ണിയായി പ്രവര്‍ത്തിച്ചു വരുന്ന ഏജന്റാണ് ഇയാളെന്നും ആക്ഷേപമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button