KeralaLatest NewsNews

കേരളത്തിൽ ആറുവരിപ്പാത യാഥാർത്ഥ്യമാക്കും; തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

റോഡിലെ കുഴി അപ്പപ്പോള്‍ അടക്കാനുള്ള സംവിധാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്: കേരളത്തിൽ ആറ് വരി പാത യാഥാർത്ഥ്യമാക്കാനൊരുങ്ങി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മലബാര്‍ മേഖലയിൽ അടക്കം സ്ഥലമേറ്റെടുപ്പ് പ്രശ്നം നിലവിലുണ്ട് . ഇതിന് ഉടനെ പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കാനും ഇനി ആരും കയ്യേറാതിരിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കാനും പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. റോഡിലെ കുഴി അപ്പപ്പോള്‍ അടക്കാനുള്ള സംവിധാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Read Also: കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ. രാധാകൃഷ്ണ൯

കൂടാതെ മലയോര തീരദേശ പാത പൂര്‍ത്തീകരണത്തിലും തടസങ്ങളുണ്ട്. മലയോര ഹൈവേ പോലെ എത്ര എളുപ്പമല്ല തീരദേശ ഹൈവേ. ഒരുപാട് തടസ്സങ്ങള്‍ നിലവിലുണ്ട്. അതെല്ലാം തീര്‍ത്ത് പെട്ടെന്ന് യാഥാര്‍ത്ഥ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിയാസ് കോഴിക്കോട്ട് മാധ്യങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button