Latest NewsIndiaNews

അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ച് ട്വിറ്റർ; വിശദീകരണം ഇങ്ങനെ

ന്യൂഡൽഹി: അക്കൗണ്ട് വേരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ച് ട്വിറ്റർ. ഉപയോക്താക്കൾക്ക് വേരിഫിക്കേഷനായി കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന വിശദീകരണത്തോടെയാണ് ട്വിറ്റർ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തി വെയ്്ക്കുകയാണെന്നുള്ള വിവരം അറിയിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് അക്കൌണ്ട് വേരിഫൈ ചെയ്യാനുള്ള സംവിധാനം ട്വിറ്റർ തിരികെ കൊണ്ടുവന്നത്. എന്നാൽ അക്കൗണ്ട് വെരിഫൈ സംവിധാനം തിരികെ കൊണ്ടുവന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ ട്വിറ്റർ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

Read Also: ലക്ഷദ്വീപിൽ സന്ദർശക വിലക്ക്; ഇനി പ്രവേശനം എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം

ഒരേസമയത്ത് ചെയ്ത് തീരാവുന്നതിലും അധികം അപേക്ഷകൾ ലഭിച്ചതാണ് സംവിധാനം തൽക്കാലത്തേക്ക് നിർത്തിവച്ചതിന്റെ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ പൂർത്തിയാക്കിയ ശേഷം മാത്രമെ സംവിധാനം വീണ്ടും വരൂവെന്നും റിപ്പോർട്ടുകളുണ്ട്.

വേരിഫിക്കേഷൻറെ നീല നിറമുള്ള ടിക്ക് മാർക്ക് ലഭിക്കുന്നത് പറയുന്ന അഭിപ്രായങ്ങൾക്കുള്ള അംഗീകാരമായാണ് വിലയിരുത്തുന്നത്. 2017 ൽ നിരവധി പ്രശ്‌നങ്ങൾ ഉയർന്ന ശേഷമാണ് വേരിഫിക്കേഷൻ നൽകുന്നത് നിർത്തി വെയ്ക്കാൻ ട്വിറ്റർ തീരുമാനിച്ചത്. പിന്നീട് അടുത്തിടെ പുതിയ മാനദണ്ഡങ്ങളോടെ വേരിഫിക്കേഷൻ പരിപാടി ട്വിറ്റർ പുനരാരംഭിക്കുകയായിരുന്നു.

Read Also: 9 മാസത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ പ്രിയതമനെ നഷ്ടപ്പെട്ടെങ്കിലും നികിത തളർന്നില്ല, ഒടുവിൽ ഇന്ത്യൻ ആർമിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button