COVID 19Latest NewsNewsIndia

ബി.ജെ.പി. കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷം ക്വാറന്റീനിൽ പോയി; പരിഹാസവുമായി നദ്ദ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തെ കാണാനില്ലെന്നും അവരെ ടി.വി. ചാനലുകളിലോ ട്വിറ്ററിലോ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു

ഡല്‍ഹി: കോവിഡ് കാലത്ത് ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് പരിഹാസവുമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കേന്ദ്ര സര്‍ക്കാരിന്റെ ഏഴാംവാര്‍ഷിക ദിനത്തില്‍ പാർട്ടി പ്രവര്‍ത്തകരെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിൽ എതിര്‍പ്പ് ഉന്നയിക്കാനും ആത്മവീര്യം തകര്‍ക്കാനും മാത്രമാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ജെ.പി. നദ്ദ ആരോപിച്ചു. നേരത്തെ വാക്‌സിനെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ ഇപ്പോൾ അതിനായി അലറിവിളിച്ച് പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികൾ പ്രതിബന്ധങ്ങളാണെന്നും, അവർ ഹോം ക്വാറന്റീനില്‍ പോയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തെ കാണാനില്ലെന്നും അവരെ ടി.വി. ചാനലുകളിലോ ട്വിറ്ററിലോ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വിര്‍ച്വല്‍ വാര്‍ത്താസമ്മേളനങ്ങളില്‍ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും ജെ.പി. നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button