KeralaLatest NewsNews

കര്‍ഷക സമരം പഞ്ചാബില്‍ മാത്രമാക്കണം; ഇല്ലെങ്കില്‍ പണി പാളുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്

'ആം ആദ്മി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് പഞ്ചാബ് ലക്ഷ്യമിട്ടാണ്'

കോഴിക്കോട്: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പഞ്ചാബില്‍ മാത്രമാക്കി ഒതുക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.

Also Read: ഒരു ഒന്നൊന്നര യോദ്ധാവാണ്, ശത്രുപോലും ഉള്ളിൽ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്, മോദിയെക്കുറിച്ചു അലി അക്ബർ

കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന് ആം ആദ്മി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് പഞ്ചാബ് ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ 22 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ ആ നേട്ടം മെച്ചപ്പെടുത്തി പഞ്ചാബിലെ ഭരണം വരെ പിടിച്ചെടുക്കാനാണ് കെജ്രിവാള്‍ കൊറോണ കേസുകള്‍ പോലും പരിഗണിക്കാതെ പഞ്ചാബിലെ സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതെന്ന് പണ്ഡിറ്റ് പറഞ്ഞു.

കഴിഞ്ഞ തവണ 18 സീറ്റുകള്‍ നേടിയ ബിജെപിയും ഇപ്പോഴത്തെ അവസരം മുതലെടുത്തേക്കാം. സിദ്ധുവും കൂടെയുള്ള 34 എംഎല്‍എമാരും ബിജെപിയിലേക്ക് കാലു മാറിയാലും കോണ്‍ഗ്രസിന് തിരിച്ചടിയാകും. അതിനാല്‍ സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കണം എന്നാണ് പണ്ഡിറ്റിന്റെ അഭിപ്രായം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പഞ്ചാബിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾ Congress പാർട്ടിയുടെ ഉള്ളിൽ നടക്കുകയാണല്ലോ . ആ പ്രശ്നങ്ങൾ ഉടനെ രാഹുൽ ജി നേരിൽ പോയി ഇടപെട്ടു പരിഹരിക്കണം എന്നാണു എന്റെ അഭിപ്രായം . അല്ലെങ്കിൽ 2022 ൽ വരുന്ന നിയമസഭാ ഇലക്ഷന് പാർട്ടിക്ക് വലിയ ക്ഷീണം ആയേക്കും.
കോൺഗ്രസ് പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ജിയും , മുൻ മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധു ജിയും തമ്മിലുള്ള അധികാരികത്തിനു വേണ്ടിയുള്ള ഗ്രൂപ്പ് കളിയാണ് ഇപ്പോൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിൽ ഇരുവരും തമ്മിലുള്ള അധികാര വടംവലി 2019 ൽ മന്ത്രിയായ സിദ്ധു ജിയുടെ രാജിയിൽ ആണ് കലാശിച്ചത് .
ഇപ്പോൾ പാർട്ടിയിലെ MLA തന്നെ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയിൽ ആണ് . വലിയ ജനകീയ പിന്തുണ ഉള്ള നവജ്യോതി ജിയെ ഒന്നുകിൽ ഉപമുഖ്യമന്ത്രി ആക്കുക എന്നത് മാത്രമാണ് ഇനിയുള്ള ഒരേയൊരു പോംവഴി . എന്നാൽ മുഖ്യമന്ത്രി അദ്ദേഹത്തെ തീർത്തും അവഗണിക്കുന്നു എന്നാണു റിപ്പോർട്ട് . കൂടെ സ്വന്തം പാർട്ടികാരനായ സിദ്ധു ജിയുടെ വീട് അഴിമതി കേസിൻെറ മറവിൽ vigilence Raid ചെയ്തു . ഈ റൈഡ് മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടത്തിയതാണ് വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കം ഇട്ടത്.
2015 ൽ Kotkapura യിലുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ടു പേര് മരിച്ചിരുന്നല്ലോ . അവർ ശക്തമായി സമരം ചെയ്ത പ്രക്ഷോഭക്കർ ആയിരുന്നു . പക്ഷെ ഈ വിവാദ വിഷയത്തിൽ മുഖ്യന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല എന്നും പറഞ്ഞാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വിമത സ്വരം ഉണ്ടായത് .
വിഷയത്തിൽ ആരുടെ ഭാഗത്തു ശരിയുണ്ടായാലും, തെറ്റായാലും ഇതെല്ലാം കാണുന്ന ജനം എതിരായി കൂടെന്നില്ല . കഴിഞ്ഞ തവണ 117 സീറ്റിൽ 77 സീറ്റു നേടി വമ്പൻ വിജയം നേടിയ Congress Party ഇത്തവണയും ജയിക്കുവാനാകും . പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ , ഈ ഗ്രൂപ്പ് കളി കണ്ടു ജനം തിരിച്ചു ചിന്തിച്ചാൽ കേരളം പോലെ പഞ്ചാബിലും പാർട്ടി പരാജയപ്പെടാൻ സാധ്യത ഉണ്ട് . അതുകൊണ്ടാണ് ഈ നേതാക്കന്മാരുടെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുവാൻ രാഹുൽ ജിയുടെ നേതൃത്വം ഉടനെ ഇടപെടണം എന്ന് ഞാൻ നിരീക്ഷിച്ചത് .
കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി പഞ്ചാബിൽ 22 സീറ്റു നേടിയിരുന്നു . ഇത്തവണ ആ നേട്ടം മെച്ചപ്പെടുത്തി പഞ്ചാബിലെ ഭരണം വരെ നൈസ് ആയിട്ട് പിടിച്ചെടുക്കുവാൻ ആണ് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ജി കൊറോണാ കേസുകൾ കൂടുന്നത് പോലും പരിഗണിക്കാതെ പഞ്ചാബിലെ സമരം ചെയ്തിരുന്ന കർഷകർക്ക് ഡൽഹിയിൽ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് . ഇതെല്ലാം അടുത്ത നിയമസഭാ ഇലെക്ഷനിൽ വോട്ട് ആയാൽ Congress Party എന്ത് ചെയ്യും . ?
ആം ആദ്മി പാർട്ടിയുടെ സ്വാധീനത്തിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കുവാൻ ഇനിയെങ്കിലും കാർഷിക സമരം പഞ്ചാബിൻെറ ഉള്ളിൽ മാത്രം നടത്തിയാൽ മതി എന്നും പാർട്ടിക്ക് തീരുമാനിക്കാം . അല്ലെങ്കിൽ കെജ്‌രിവാൾ ജി ആളുകളെ തൻെറ പാർട്ടിയിൽ എത്തിച്ചേക്കാം . ശ്രദ്ധിച്ചോ ..
കഴിഞ്ഞ തവണ 18 സീറ്റു നേടിയ BJP യും ഇപ്പോഴത്തെ അവസരം മുതലെടുക്കാമലോ. എന്തിനു സിദ്ധു ജിയും അങ്ങേരുടെ കൂടെയുള്ള 34 MLA മാരും ബിജെപി യിലേക്ക് കാലു മാറിയാൽ എന്ത് ചെയ്യും ? ആയതിനാൽ കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വം വളരെ ഗൗരവമായെടുത്തു ഈ വിഷയങ്ങൾ ഉടനെ അവസാനിപ്പിച്ചു സിദ്ധു ജിയെ ഉപമുഖ്യമന്ത്രി ആക്കണം എന്നാണ് എനിക്ക് തോന്നുന്നത് .
(വാൽകഷ്ണം … കൊറോണാ വന്നത് മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം നിരക്കുള്ള സംസ്ഥാനം പഞ്ചാബ് ആണ് . അതിനാൽ കൊറോണാ രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനാകണം രാഷ്ട്രീയക്കാരുടെ പ്രധാന ശ്രദ്ധ . ഇന്ത്യയിൽ എറ്റവും മികച്ച പുരോഗതിയുള്ള സംസ്ഥാനങ്ങളിൽ ഗുജറാത്തു കഴിഞ്ഞാൽ പഞ്ചാബ് ആണ് . അത് എല്ലാവരും ഓർക്കണം )
Please Comment By Santhosh Pandit (അഞ്ചു ലക്ഷത്തിൻെറ നായകൻ , പക്ഷെ അഞ്ചു നായകന്മാർക്ക് തുല്യൻ .. B+ blood group and B+ attitude.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ..)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button