Latest NewsKeralaNews

ഒരു ഒന്നൊന്നര യോദ്ധാവാണ്, ശത്രുപോലും ഉള്ളിൽ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്, മോദിയെക്കുറിച്ചു അലി അക്ബർ

നല്ലത് കാണുമ്പോൾ കണ്ണുകടിക്കാർ ഏറെ കുരയ്ക്കും, താങ്കൾ നൽകിയ പദ്ധതികൾ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ട്

കൊച്ചി : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിയ്ക്കുകയാണ് ഇന്ന്. കോവിഡ് വ്യാപന ഘട്ടത്തിൽ ആഘോഷങ്ങൾ കർമ്മ നിരതമായ പ്രവർത്തനങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് സംവിധായകൻ അലി അക്ബർ. നല്ലത് കാണുമ്പോൾ കണ്ണുകടിക്കാർ ഏറെ കുരയ്ക്കും, താങ്കൾ നൽകിയ പദ്ധതികൾ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ടെന്നു അലി അക്ബർ പറയുന്നു.

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്

വൃത്തിയുള്ള റയിൽവെ സ്റ്റേഷനും കോച്ചും, പറമ്പിൽ വിസർജ്ജനം നടത്താത്ത സമൂഹം.
പുകകൊണ്ട് കണ്ണുനിറയാത്ത അമ്മമാർ, വെളിച്ചത്തിലിരുന്നു പഠിക്കുന്ന കുട്ടികൾ, പട്ടിണിയില്ലാത്ത വീടുകൾ, അനേകം പേർക്ക് വീടെന്ന സ്വപ്നം പൂവണിഞ്ഞു..

സഞ്ചാരയോഗ്യമായ നാട്ടു റോഡുകളും, ഹൈവേകളും, വീട്ടിലിരുന്നു പഠിക്കാനും പണം നേടാനും പണമയക്കാനുമുള്ള സൗകര്യം, കർഷകന്റെ കൈകളിലേക്ക് ആനുകൂല്യം, പുതിയ അനേകം ആശുപത്രികൾ, വിദ്യാലയങ്ങൾ, അന്യരാജ്യത്ത് രാജ്യത്തിന് അഭിമാനം..

read also: ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച് പ്രതിഷേധം, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രാജ്യ രക്ഷയ്ക്ക് നെഞ്ചു നിവർത്തി.. കശ്മീരിൽ ത്രിവർണ്ണ പതാക ഉയർന്നു, നൈപുണ്യ വികസന കേന്ദ്രങ്ങൾ രാജ്യദ്രോഹികൾക്ക് കഷ്ടകാലം… രാജ്യസ്നേഹികൾക്ക് നല്ലകാലം,
പദ്മ അവാർഡുകൾ അടിസ്ഥാന വർഗ്ഗത്തിലേക്ക്. ഇനിയും കുറിക്കാനേറെ,
7 വർഷങ്ങൾക്ക് മുൻപ് ഇതെല്ലാം സ്വപ്നമായിരുന്നു… ഒരു പൗരന്റെ സ്വപ്നം.

പ്രിയ മോദിജി നന്ദിയുണ്ട്,
കുതിപ്പ് കാണാനും അനുഭവിക്കാനും കഴിഞ്ഞതിൽ,
പണ്ട് അമേരിക്കക്കാരൻ തന്ന ഉപ്പമാവും പാൽപ്പൊടിയും കഴിച്ച് പഠിച്ച എനിക്ക്, ഇന്ന് അങ്ങ് കുട്ടികളുടെ ഭക്ഷണത്തിന്റെ പണം അവരിലേക്കെത്തിക്കുമെന്നതറിയാനും കഴിഞ്ഞു…
പണ്ട് നമ്മുടെ കരുതൽ ശേഖരമായ സ്വർണ്ണം പണയം വച്ചുണ്ടിരുന്നു… ഇന്ന് എന്റെ നാട്ടിലെ കർഷകർ വിളയിക്കുന്ന അന്നം അഭിമാനത്തോടെ ഭക്ഷിക്കാൻ കഴിയുന്നു…
നന്ദിയുണ്ട് ഒരുപാട് നന്ദി…

70 വർഷം അനുഭവിച്ച ദുരന്തങ്ങളിൽ നിന്നും ആത്മാഭിമാനത്തോടെയുള്ള 7 വർഷങ്ങൾ.
ദുരന്തങ്ങളിൽ കൈ താങ്ങി ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി… നല്ലത് കാണുമ്പോൾ കണ്ണുകടിക്കാർ ഏറെ കുരയ്ക്കും, താങ്കൾ നൽകിയ പദ്ധതികൾ പേര് മാറ്റിയിട്ടാണെങ്കിലും ഇവിടെയും വലിയ ആഘോഷത്തോടെ നടത്തുന്നുണ്ട്, നമുക്ക് നാടു നന്നായാൽ മതി,

സത്യം പറയാലോ അങ്ങ് ഒരു ഒന്നൊന്നര യോദ്ധാവാണ്, ശത്രുപോലും ഉള്ളിൽ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്..
ഇനിയും മുൻപോട്ട്.. ധീരതയോടെ മുൻപോട്ട്.
ഞങ്ങൾ കാത്തിരിക്കുന്നു…
Salute modhiji

https://www.facebook.com/aliakbardirector/posts/10227202210267468

shortlink

Related Articles

Post Your Comments

Related Articles


Back to top button