Latest NewsNewsIndia

മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു പറഞ്ഞു ഗര്‍ഭഛിദ്രം നടത്തിച്ചു; നടിയുടെ പരാതിയിൽ തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നു ഭീഷണി

ചെന്നൈ: അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനു തമിഴ്‌നാട് മുന്‍ മന്ത്രി പിന്നാലെ വഞ്ചിച്ചെന്ന പരാതിയുമായി നടി. പീഡന പരാതിയിൽ എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യന്‍ നടിയാണ് പരാതി നൽകിയത്.

അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.

read also: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇവരും പരിചയത്തിലായത്. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കു ഗര്‍ഭിണിയായി. എന്നാൽ മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി ആരോപിച്ചു.

കുറച്ചു നാളുകളായി മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കിയെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ നടി ആരോപിക്കുന്നു. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നതിന്റെ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button