COVID 19Latest NewsNewsInternational

കോവിഡ് : ഫേസ് മാസ്ക് നിർബന്ധമല്ലാത്ത അഞ്ച് രാജ്യങ്ങളുടെ ലിസ്റ്റ് കാണാം

ന്യൂഡൽഹി : പ്രതിദിനം നാല് ലക്ഷത്തോളം കൊവിഡ് കേസുകളായിരുന്നു കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ പ്രതിദിന കൊവിഡ് കേസുകൾ രാജ്യത്ത് കുറഞ്ഞെങ്കിലും കേരളം ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.

Read Also : പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ സന്ദര്‍ശിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍  

അതേസമയം കൊവിഡ് പ്രതിരോധത്തിൽ പ്രധാന മാർഗമായി വിലയിരുത്തുന്ന ഫേസ് മാസ്ക് പോലും നിർബന്ധമല്ലാത്ത ചില രാജ്യങ്ങളും ഈ ലോകത്തുണ്ട്. ആ രാജ്യങ്ങളുടെ ലിസ്റ്റ് കാണാം.

1 . ചൈന

കൊവിഡ്-19 മഹാമാരി പൊട്ടിപുറപ്പെട്ട ചൈന ഇപ്പോൾ മാസ്ക് രഹിതമാണ്. വൈറസ് വ്യാപനത്തിന്‍റെ തുടക്കത്തിൽ തീവ്രവ്യാപന രാഷ്ട്രമായിരുന്നങ്കിലും കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലൂടെ രാജ്യം വൈറസ് വ്യാപനത്തെ തടഞ്ഞ് നിർത്തുകയായിരുന്നു.

2 . ന്യൂസിലൻഡ്

നിലവിൽ മാസ്ക് നിർബന്ധമല്ലാത്ത രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ മാതൃകയെന്ന വിശേഷണത്തിനർഹമായ രാജ്യമാണ് ന്യൂസിലൻഡ്.

3 . അമേരിക്ക

രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കിയവർ മാസ്ക് ധരിക്കേണ്ടെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. എന്നാൽ രാജ്യത്ത് പുറത്തിറങ്ങി നടക്കുന്നവർ രണ്ട് വാസ്കിനും സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല.

4 . ഭൂട്ടാൻ

വാക്സിനേഷൻ ഏറ്റവും വേഗത്തിൽ നടക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഭൂട്ടാൻ. രാജ്യത്തെ 90 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് ഭൂട്ടാനിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകിയത്. രാജ്യത്ത് ഒരിക്കൽ പോലും കൊവിഡ് വെല്ലുവിളി ഉയർത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

5 . ഇസ്രായേൽ

ലോകത്ത് ആദ്യമായി മാസ്ക് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ച രാജ്യം ഇസ്രായേൽ ആണ്. രാജ്യം കൊവിഡ് മുക്തമാണെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നത് ഏപ്രിലിലാണ്. ഇസ്രായേൽ ജനതയുടെ 70 ശതമാനവും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button