Latest NewsNewsIndiaInternational

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി അഴിക്കുള്ളിൽ ; ദൃശ്യങ്ങൾ പുറത്ത്

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് അനന്തരവൻ നീരവ് മോദിക്കൊപ്പം 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്.

സെയ്ന്റ് ജോണ്‍സ്: വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം ഒളിവിൽ കഴിയുന്നതിനിടെ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. കരീബിയൻ രാജ്യമായ ആന്റിഗ്വയിലെ വാസത്തിനിടെ അയൽരാജ്യമായ ഡൊമിനിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മെഹുൽ ചോക്സി അറസ്റ്റിലായത്. ഡൊമിനിക്കയിലെ ജയിലില്‍നിന്നുള്ള ദൃശ്യങ്ങൾ ആന്‍റിഗ്വാ ന്യൂസ്റൂം എന്ന മാധ്യമമാണ് പുറത്തുവിട്ടത്.

നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്ത് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചോക്സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍ അഭിഭാഷകര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. വിധി പ്രസ്താവനത്തിന് മുൻപ് ചോക്സിയെ രാജ്യത്തിനു പുറത്തേക്കു വിടുന്നതു ഡൊമിനിക്കന്‍ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്‌സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് അനന്തരവൻ നീരവ് മോദിക്കൊപ്പം 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്. കേസിൽ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ്. 2018 മുതൽ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിൽ താമസിക്കുന്ന മെഹുൽ ചോക്സിക്കു വേണ്ടി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു കഴിഞ്ഞദിവസം അറസ്റ്റുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button