Latest NewsNewsIndia

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലുള്ളത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് സജീവ കേസുകൾ ഒരു ലക്ഷത്തിൽ അധികം ഉള്ളത്. രാജ്യത്തെ കൊറോണ കണക്കുകൾ സംബന്ധിച്ച് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം പുറത്തുവിട്ട ഭൂപടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also:മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ കുറവ്; പുതുതായി കോവിഡ് ബാധിച്ചത് 18,600 പേർക്ക്

കേരളത്തിൽ 2,33,425 പേരാണ് കൊറോണയെ തുടർന്ന് ചികിത്സയിൽ ഉള്ളത്. കർണാടകയിൽ 3,50,807 പേരും തമിഴ്നാട്ടിൽ 3,10,157 പേരും മഹാരാഷ്ട്രയിൽ 2,79,347 പേരും ആന്ധ്രാപ്രദേശിൽ 1,73,622 പേരും പശ്ചിമ ബംഗാളിൽ 1,02,396 പേരും ചികിത്സയിലുണ്ട്. ഞായറാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ അനുസരിച്ചാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

ആറ് സംസ്ഥാനങ്ങളിലുമായി ആകെ 14,49,036 പേരാണ് ചികിത്സയിൽ കഴിയുന്നത്. നിലവിലെ സജീവ കേസുകളിൽ ഭൂരിഭാഗം പേരും ചികിത്സയിലുള്ളത് ഈ സംസ്ഥാനങ്ങളിലാണ്.

Read Also: കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര

https://twitter.com/COVIDNewsByMIB/status/1398912894020952065

shortlink

Related Articles

Post Your Comments

Related Articles


Back to top button