KeralaLatest NewsNews

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; പാലക്കാട് പൂർണ്ണമായ അടച്ചിടലിൽ നിന്നും ആറ് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി

പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ആറെണ്ണം ഒഴിവാക്കി. അമ്പലപ്പാറ, ലക്കിടി-പേരൂർ, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളെയും മണ്ണാർക്കാട് നഗരസഭയെയുമാണ് ഒഴിവാക്കിയത്. ജില്ലാ കളക്ടർ മൃൺമയി ജോഷിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കുറഞ്ഞ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളെ പൂർണ്ണമായ അടച്ചിടലിൽ നിന്നും ഒഴിവാക്കിയത്.

Read Also: രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ പിടികൂടിയത് കാമുകിക്കൊപ്പമുള്ള റൊമാന്റിക് ട്രിപ്പിനിടെ; കൂടുതൽ വിവരങ്ങൾ പുറത്ത്‌

അതേസമയം, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇവിടെ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിലുണ്ടെങ്കിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും.

മേൽ സ്ഥലങ്ങളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യം തുടർന്നും ഉണ്ടായാൽ വീണ്ടും പൂർണ്ണമായി അടച്ചിടുന്നതിനുള്ള നടപടികൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Read Also: ഇന്ത്യയുമായി ചര്‍ച്ച നടക്കണമെങ്കില്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണം; ആവശ്യമുന്നയിച്ചു ഇമ്രാന്‍ ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button