KeralaLatest NewsNews

ഓഫീസിനുള്ളിൽ ജീവനക്കാരിയെ കടന്നു പിടിച്ചു; നഗരസഭാ സൂപ്രണ്ടിന് സസ്‌പെൻഷൻ

കൊല്ലം: ഓഫിസിനുളളിൽ വെച്ച് വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച നഗരസഭാ സൂപ്രണ്ടിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. നഗരകാര്യ ഡയറക്ടറാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

Read Also: പ്രതീക്ഷ; ഒന്നരമാസത്തിനിടെ ആദ്യം, തുടർച്ചയായ ആറാം ദിനവും രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

നഗരസഭയിലെ വനിതാ ജീവനക്കാരി മനോജ് കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയ്ക്കുളളിൽ വച്ച് സൂപ്രണ്ട് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വിവസ്ത്രയാക്കാൻ ശ്രമിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസം 12 -ാം തീയതിയാണ് ജീവനക്കാരി പരാതി നൽകിയത്. സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങൾ നടത്തുന്നെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെതിരെ നടപടിയെടുത്തത്.

നിലവിൽ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മനോജ് കുമാർ. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണ് ഇയാളിപ്പോൾ. അതേസമയം പരാതിയുമായി മുന്നോട്ടു പോകുമെന്നാണ് പരാതിക്കാരിയുടെ നിലപാട്.

Read Also: ‘വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളുമായി വരാം, ഒറ്റവെട്ടിന് തീർത്തേക്കണം’; വേട്ടയാടുന്നവരോട് മാധ്യമപ്രവർത്തക

shortlink

Related Articles

Post Your Comments

Related Articles


Back to top button