KeralaLatest NewsNews

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ തീപിടിത്തം. മാര്‍ക്കറ്റിലെ കളിപ്പാട്ടക്കടയിലാണ് തീപിടിത്തമുണ്ടായത്. തീ സമീപത്തെ കടകളിലേയ്ക്കും പടര്‍ന്നു.

Also Read: ഒന്ന് പോ കൊച്ചേ, മമ്മൂട്ടിയുടെ കാര്യം നോക്കാൻ മമ്മൂട്ടിക്ക്‌ അറിയാം; ഫാത്തിമ താഹ്‌ലിയയ്ക്ക് മമ്മൂട്ടി ആരാധികയുടെ മറുപടി

ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരയാണ്. ഗാന്ധി പാര്‍ക്കിന് എതിര്‍വശത്തുള്ള കളിപ്പാട്ടക്കടയിലാണ് തീപിടിത്തമുണ്ടായത്. തീ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സമീപമുള്ള കടകള്‍ തുറക്കാതിരുന്നതും വലിയ അപകടം ഒഴിവാകാന്‍ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button