COVID 19Latest NewsNewsOmanGulf

ഒമാനില്‍ പുതുതായി കോവിഡ് ബാധിച്ചത് 1041 പേര്‍ക്ക്

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 1041 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കൊറോണ വൈറസ് മരണങ്ങളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

രാജ്യത്ത് ഇതുവരെ 2,17,224 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇവരില്‍ 1,99,960 പേര്‍ കൊറോണ വൈറസ് രോഗമുക്തരാവുകയും 2,345 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്തു. നിലവില്‍ 92.1 ശതമാനമാണ് രോഗമുക്തി നിരക്ക് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 808 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയിലുണ്ട്. ഇവരില്‍ 247 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button