KeralaLatest NewsNews

നെഹ്‌റുവിനെ മറന്ന് കോൺഗ്രസ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിറകെയാണ്; കെ.കെ. ശൈലജ

നെഹ്‌റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ കേരളത്തിലെങ്കിലും പിന്തുടരാന്‍ കഴിയണം

തിരുവനന്തപുരം : ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് നന്ദി പ്രമേയ ചര്‍ച്ചയില്‍ സിപിഎമ്മിന്റെ ചീഫ്‌വിപ്പ് കെ.കെ.ശൈലജ. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്നും കെ.കെ.ശൈലജ പരിഹസിച്ചു.

”ശാസ്ത്രത്തെ വിശ്വസിക്കണം, അത് പ്രധാനമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ മറന്ന് അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. കോവിഡ് മാറാൻ ചാണകം പൂശിയാല്‍ മതിയെന്നത് ബിജെപിയുടെ മാത്രം വിശ്വാസമല്ല കോണ്‍ഗ്രസും വിശ്വാസിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിപോയിരിക്കുകയാണ് കോൺഗ്രസ്. കേരളത്തിലെങ്കിലും നെഹ്‌റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കഴിയണം. ഞങ്ങള്‍ നെഹ്‌റുവായാലും മാര്‍ക്‌സ് ആയാലും അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നവരാണ്”- ശൈലജ പറഞ്ഞു.

Read Also :‘പ്രമേയത്തിനു പുല്ലുവില, പഴയ 6 എണ്ണം ഉദാഹരണം’; കമ്മ്യൂണിസ്റ്റുകളുടെ ചതിക്കുഴിയിൽ ദ്വീപ് നിവാസികൾ വീഴരുതെന്ന…

കഴഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞാണ് കെ.കെ.ശൈലജ നന്ദിപ്രമേയ ചര്‍ച്ച ആരംഭിച്ചത്. ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button