KeralaLatest NewsNews

കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം ബലപ്പെടുത്താനാകുമോ എന്ന് പരിശോധിക്കും: മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഇരു ജില്ലകളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ വിളിച്ചു ചേർത്ത് അറ്റകുറ്റപ്പണി സംബന്ധിച്ച് വിശദമായ ചർച്ച നടത്തും.

കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിൽ കേരളത്തിന്റെ വികസനപാത ലക്ഷ്യംവെച്ച് നിയുക്ത പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലം സന്ദർശിച്ച വിവരം തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് മന്ത്രി. മന്ത്രിയായി ചുമതലയേറ്റശേഷം ചേർന്ന ആദ്യ യോഗത്തിൽ തന്നെ കടലുണ്ടിക്കടവ് പാലത്തിൻ്റെ ബലക്ഷയം ചർച്ച ചെയ്തിരുന്നുയെന്നും നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാലം കുറ്റമറ്റ രീതിയിൽ ബലപ്പെടുത്താനാകുമോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലം കഴിഞ്ഞ ദിവസം സന്ദർശിച്ചു. പാലത്തിന് കേടുപാട് സംഭവിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പാലം സന്ദർശിച്ചത്. ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു.
മന്ത്രിയായി ചുമതലയേറ്റശേഷം ചേർന്ന ആദ്യ യോഗത്തിൽ തന്നെ കടലുണ്ടിക്കടവ് പാലത്തിൻ്റെ ബലക്ഷയം ചർച്ച ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയായാണ് സന്ദർശനം നടത്തിയത്.

http://

നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാലം കുറ്റമറ്റ രീതിയിൽ ബലപ്പെടുത്താനാകുമോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഇരു ജില്ലകളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ വിളിച്ചു ചേർത്ത് അറ്റകുറ്റപ്പണി സംബന്ധിച്ച് വിശദമായ ചർച്ച നടത്തും.

Read Also: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button