Latest NewsKeralaNews

വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

മര്‍ദ്ദനത്തില്‍ അസ്‌ലമിന്റെ കാല്‍മുട്ടിനും കൈകള്‍ക്കും പരിക്കേറ്റു

മലപ്പുറം: വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്‌ലം(20) എന്ന യുവാവിനെയാണ് പോലീസ് അകാരണമായി മര്‍ദ്ദിച്ചത്. ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവാവിന് പരിക്കേറ്റിട്ടുണ്ട്.

Also Read: കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി; ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി ഡിജിപി

പൊന്നാനി സിവില്‍ സ്‌റ്റേഷന് പിന്‍വശത്താണ് അസ്‌ലം താമസിക്കുന്നത്. ഒരു മാസം മുന്‍പ് കാലിന്റെ ഓപ്പറേഷന് വേണ്ടിയാണ് അസ്‌ലം നാട്ടിലെത്തിയത്. ഓപ്പറേഷന് ശേഷം വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീടിന് മുന്നിലൂടെ നടക്കുന്നതിനിടെയാണ് അസ്‌ലമിനെ പോലീസ് മര്‍ദ്ദിച്ചത്.

ബൈക്കിലെത്തിയ പോലീസുകാര്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. താഴെ വീണ അസ്‌ലമിനെ പോലീസ് വീണ്ടും മര്‍ദ്ദിച്ചു. ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെയാണ് പോലീസ് പിന്മാറിയത്. മര്‍ദ്ദനത്തില്‍ അസ്‌ലമിന്റെ കാല്‍മുട്ടിനും കൈകള്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പ്രതികരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button