Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘നിര്‍ബന്ധമായും കാണേണ്ടത് തന്നെയാണ് ഈ ചിത്രം’; മുരളി ഗോപി

മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കള’. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ ചിത്രമാണ് ‘കള’. ഒടിടിയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ് കള എന്ന് മുരളി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘രോഹിത് വി എസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിങ്ങ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്. രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാല്‍ സാറിനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’, മുരളി ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button