KeralaLatest NewsIndiaNews

തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളമാണ്: അലി അക്ബർ

ദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടതും വലതും നിലയുറപ്പിക്കുന്നത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണെന്ന ആരോപണം സംവിധായകൻ മുൻപ് ഉന്നയിച്ചിരുന്നു.

കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ സോഷ്യൽ മീഡിയകളിൽ ഉള്ളവർ രണ്ട് ചേരികളായി അണിനിരന്നിരുന്നു. കേരള നിയമസഭ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ട് സംയുക്തമായി പ്രമേയം പാസാക്കിയതോടെ വിഷയത്തിൽ ഇടതും വലതും ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് വ്യക്തം. ലക്ഷദ്വീപ് വിഷയത്തിൽ തുടക്കം മുതൽ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും വിമർശിച്ച് രംഗത്തെത്തിയ ആളാണ് സംവിധായകൻ അലി അക്ബർ. ദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടതും വലതും നിലയുറപ്പിക്കുന്നത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണെന്ന ആരോപണം സംവിധായകൻ മുൻപ് ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ, ഇനി തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ് അലി അക്ബർ പറയുന്നു. കോൺഗ്രസിന്റെ നില പരുങ്ങലിലാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Also Read:കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ഫാക്ട് ചെക്ക്: ശ്രീജിത്ത് പണിക്കർ

ആകെക്കൂടി കുറച്ച് ഹൈന്ദവ വോട്ടാണ് കോൺഗ്രസ്സിനുള്ളത്, ലീഗ് തന്നെ പരുങ്ങലിലും, അപ്പോഴാണ് കോൺഗ്രസ്സുകാർ പച്ചപൂശാൻ ഓടി നടക്കുന്നത്, ഫലത്തിൽ പിണറായിക്ക് ഒന്നുകൂടി പച്ചകളുടെ പിന്തുണ വർദ്ധിക്കയും കോണ്ഗ്രസ്സിന്റെ പ്രീണനം കൊണ്ട് കൂടെ നിൽക്കുന്ന ഹൈന്ദവർ അകലുകയും ചെയ്യും എന്നതാണ് സത്യം. ദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയാണ് എന്നറിഞ്ഞിട്ടും അതിനൊത്തു തുള്ളാൻ കോൺഗ്രസ്സ് തയ്യാറായി. ലീഗിന് പഴയ മതേതരത്വവും പറഞ്ഞിരുന്നാൽ വിലപ്പോവില്ല എന്നുള്ളത് കൊണ്ട് കുറച്ച് തീവ്രമായിക്കളയാം എന്ന് കരുതി ചാടിയിറങ്ങുന്നതാണ്, അവിടെയും ലീഗിന് തിരിച്ചടി നേരിടും. ലീഗിന് മുസ്ലീങ്ങളുടെ വോട്ട് മാത്രമല്ല ലഭിച്ചുകൊണ്ടിരുന്നത് മുൻപ് പറഞ്ഞ മതേതരസ്വഭാവം കൊണ്ട് മറ്റു മതക്കാരുടെ വോട്ടും ലഭിച്ചിരുന്നു, അവിടെയും നല്ല കുറവ് വരും. റാഡിക്കൽ ഇസ്‌ലാമിനോട് ചേർന്നുകൊണ്ട് കുറേക്കൂടി കമ്മ്യൂണിസ്റ്റ്കാർക്ക് മുൻപോട്ട് പോവാം, പക്ഷേ മടിയിലിരിക്കുന്ന മൂർഖൻ ചീറ്റിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും.

ചുരുക്കിപ്പറഞ്ഞാൽ തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്. കാര്യങ്ങൾ അവിടെത്തേക്കാണ് ഈ പ്രീണന നയം എത്തിക്കുക. ബിജെപി അതിന്റെ ജനസമ്പർക്കം താഴെ തട്ടിൽ വിപുലമാക്കിയില്ലെങ്കിൽ, പ്രവർത്തകർക്ക് പ്രതീക്ഷ നൽകിയില്ലെങ്കിൽ ഏകാധിപത്യ ഭരണമാവും കേരളത്തിൽ കുറേക്കാലത്തേക്ക്, ബംഗാളിന്റെ ആവർത്തനം, ലീഗിന്ന് കോൺഗ്രസ്സിനെ ഉപേക്ഷിക്കേണ്ടി വരും. ഇല്ലേൽ നിലനിൽപ്പില്ലാതെ വരും. ഇപ്പോൾ കാവിക്കെതിരെയുള്ള ഈ ആക്രോശം ഇനിയും കടുപ്പമുള്ളതാവും. അതിന് ജിഹാദികളുടെ ഇന്ധനം കൂടി ആവുമ്പോൾ കഠിനമാവും…കാരണം ഇനി തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ്. അവർ അധികാരത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button